വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. വാനില, സ്ട്രോബറി, പേരക്ക, ചക്ക, മാങ്ങ അങ്ങിനെ ഐസ്ക്രീം വിവിധ രുചികളില്‍ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. പക്ഷെ ഇവിടെ ഐസ്ക്രീമല്ല താരം. അത് വിളമ്പിയ വാഴയിലയാണ്.

മലയാളികളെ സംബന്ധിച്ചിടത്തോളം വാഴയില എന്നു പറയുമ്പോള്‍ നല്ല സദ്യയായിരിക്കും. എന്നാല്‍ വാഴയിലയില്‍ ഐസ്ക്രീമും വിളമ്പാം എന്ന് തെളിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രം. വാഴയില കൊണ്ടുള്ള കപ്പിലാണ് ഐസ്ക്രീം വിളമ്പിയിരിക്കുന്നത്. കോരിക്കഴിക്കാന്‍ മുള കണ്ടുള്ള സ്പൂണും ഉണ്ട്. ശരിക്കും പരിസ്ഥിതിയിലേക്ക് മടങ്ങുന്ന ഒരു കാഴ്ചയാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്.

നോര്‍വെയിലെ മുന്‍ പരിസ്ഥിതി മന്ത്രിയായ എറിക് സോലെം ആണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. സ്ട്രോബറി ഐസ്ക്രീം വാഴയില കൊണ്ട് ഉണ്ടാക്കി ഒരു കപ്പില്‍ നിറച്ചിരിക്കുന്നു.. അതാണ് ചിത്രത്തിലുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ചിത്രമാണെന്നും നമ്മള്‍ കരുതുന്ന പോലെ പ്ലാസ്റ്റിക് അത്ര ആവശ്യമുള്ള വസ്തുവല്ലെന്നും ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

ഇനിഷ്യേറ്റീവ് യുണൈറ്റഡ് നോര്‍ത്ത് ഈസ്റ്റ് എന്ന ഫേസ്ബുക്ക് പേജില്‍ ഒരു വര്‍ഷം മുന്‍പാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്തായാലും എറിക് വീണ്ടും ഈ ചിത്രം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിട്ടുണ്ട്. 600ലധികം റീ ട്വീറ്റുകളും മൂവായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. മലയാളികളും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ സദ്യ വിളമ്പാനാണ് വാഴയില ഉപയോഗിക്കുന്നതെന്നും ഈ ഇല കൊണ്ട് രുചികരമായ പലഹാരങ്ങളും ഉണ്ടാക്കാറുണ്ടെന്നും മലയാളികള്‍ കുറിച്ചു.

Related Posts

ദൈവതുല്യം ഈ പത്മനാഭന്‍

Comments Off on ദൈവതുല്യം ഈ പത്മനാഭന്‍

ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

Comments Off on ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

ടാറ്റുക്കാരുടെ ശ്രദ്ധക്ക്

Comments Off on ടാറ്റുക്കാരുടെ ശ്രദ്ധക്ക്

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

Comments Off on എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Comments Off on പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

Comments Off on ‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

പിപിഇ കിറ്റിൽ നടി മീന

Comments Off on പിപിഇ കിറ്റിൽ നടി മീന

മീശ പിരിച്ച് ചാക്കോച്ചൻ

Comments Off on മീശ പിരിച്ച് ചാക്കോച്ചൻ

ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

Comments Off on ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

Comments Off on വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

Create AccountLog In Your Account%d bloggers like this: