Breaking :

തലചായ്ക്കാനല്ല, വിശപ്പ് മാറ്റാനാണീ തലയണകൾ

 കലക്ടറേറ്റ് പടിക്കൽ സമരപ്പന്തലിന്റെ മുന്നിൽ കൂട്ടിവച്ചിരിക്കുന്ന തലയണകൾ കണ്ടാൽ അധ്യാപകർക്കു തല ചായ്ക്കാനുള്ളതാണെന്നു കരുതരുത്. ആ തലയണകൾ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് അഭ്യസ്തവിദ്യരായ സമരക്കാരിൽ ചിലർ കുടുംബം പോറ്റുന്നത്. സമരപ്പന്തലിൽ 5ൽ കൂടുതൽ പേരെ കാണാത്തത് സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ടു മാത്രമല്ല, ഹോട്ടലിൽ സപ്ലയറായും തെങ്ങുകയറ്റത്തൊഴിലാളിയായും പുല്ലുവെട്ടുകാരനായും ‘പാർട് ടൈം’ ജോലിയിലാണവർ.
5 വർഷമായി വേതനമില്ലാതെ ജോലിചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരാണ് (നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ) കലക്ടറേറ്റ് പടിക്കൽ 19 ദിവസമായി സമരം ചെയ്യുന്നത്. 2016നു ശേഷം എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട മൂവായിരത്തോളം അധ്യാപകർ കേരളത്തിലാകെ വേതനമില്ലാതെ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. തങ്ങളുടെ നിയമനത്തിന് അംഗീകാരം നൽകണമെന്ന ആവശ്യവുമായി മുഴുവൻ സമയ സമരം തുടങ്ങിയതോടെയാണ് സമരപ്പന്തലിലൂടെ ഉപജീവന മാർഗം കൂടി കണ്ടെത്തേണ്ട സ്ഥിതിയായത്. ലോക്ഡൗണിനു മുൻപു വരെ ഓട്ടോറിക്ഷ ഓടിച്ചിരുന്നതായി സമരനേതാക്കളിലൊരാളായ വി.ജെ. ജിന്റോ പറയുന്നു.
ലോക്ഡൗൺ വന്നതോടെ ഓട്ടം നിന്നു. പിന്നെ തെങ്ങുകയറ്റവും പുല്ലുവെട്ടും തുടങ്ങി. പാർട് ടൈം ആയി ഹോട്ടൽ ജോലി, ഓൺലൈൻ ഭക്ഷണവിതരണം, ടാക്സി ഡ്രൈവിങ് തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണ് കൂടെയുള്ള പലരും. ഓൺലൈൻ ക്ലാസ് അടക്കം അധ്യാപക ജോലികളെല്ലാം ചെയ്ത ശേഷമാണിത്. ഒട്ടുമിക്കവരും ബിരുദാനന്തര ബിരുദവും ബിഎഡും കെടെറ്റും പാസായവർ. ഇന്നുതൊട്ടു സമരപ്പന്തലിൽ മറ്റൊരു സംരംഭം കൂടി ആരംഭിക്കും, പുസ്തക വിൽപന. ജീവിക്കാൻ വേറെ മാർഗമില്ലെന്നു തലയണയിൽ കൈതാങ്ങി അധ്യാപകർ പറയുന്നു.
Related Posts

കേരള ഷോളയാർ ഡാം തുറന്നു

Comments Off on കേരള ഷോളയാർ ഡാം തുറന്നു

ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

Comments Off on 12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

Comments Off on മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ജീവൻ പിടയ്‌ക്കുന്ന കളിമൺശിൽപ്പവുമായി ഡാവിഞ്ചി സുരേഷ്

Comments Off on ജീവൻ പിടയ്‌ക്കുന്ന കളിമൺശിൽപ്പവുമായി ഡാവിഞ്ചി സുരേഷ്

കുന്നംകുളം : കാർഷിക വിപണന കേന്ദ്രം തുറന്നു

Comments Off on കുന്നംകുളം : കാർഷിക വിപണന കേന്ദ്രം തുറന്നു

സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

Comments Off on സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

Comments Off on കൊടുങ്ങല്ലൂർ കെ എസ് ആർ ടി സിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രണ്ട് ബസ് സർവീസുകൾ കൂടി

ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

Comments Off on ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

‘ഉറങ്ങാന്‍ കഴിയില്ല, ശ്വസിക്കുമ്പോള്‍ പോലും വേദനയുണ്ട്’ ആശുപത്രി കിടക്കയില്‍ നിന്നുള്ള ജേക്കബ് ബ്ലാക്കിന്‍റെ വീഡിയോ വൈറല്‍

Comments Off on ‘ഉറങ്ങാന്‍ കഴിയില്ല, ശ്വസിക്കുമ്പോള്‍ പോലും വേദനയുണ്ട്’ ആശുപത്രി കിടക്കയില്‍ നിന്നുള്ള ജേക്കബ് ബ്ലാക്കിന്‍റെ വീഡിയോ വൈറല്‍

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

Comments Off on എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി

കോവിഡ് : അങ്കമാലി സ്റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ

Comments Off on കോവിഡ് : അങ്കമാലി സ്റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ

Create AccountLog In Your Account%d bloggers like this: