ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

യുക്തിവാദി നേതാവ് പി. എംഅയ്യൂബ് മൌലവി പുറത്തിറക്കിയ പുസ്തകത്തില്‍ തന്‍റെ പേരിലുള്ള അവതാരിക താന്‍ എഴുതിയതല്ലെന്ന് വ്യക്തമാക്കി എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എം.എന്‍ കാരശേരി. തന്‍റെ ഫെയ്സ്ബുക്ക് പേജിലിട്ട വീഡിയോയിലൂടെയാണ് തന്‍റെ പേരിലുള്ള വ്യാജ അവതാരികയുമായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് എന്ന വിശദീകരണം കാരശേരി നല്‍കുന്നത്. ആബിര്‍- മതജീവിതത്തില്‍ നിന്ന് മാനവികതയിലേക്ക് എന്ന പേരിലാണ് പി.എം അയ്യൂബ് മൌലവി പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഡി.സി ബുക്സാണ് പ്രസാധകര്‍.

മേലെപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയില്‍, എന്‍റെ ഗര്‍ഭം ഇങ്ങനല്ലെന്ന് ജഗതി പറയുന്ന കോമഡി സീന്‍ കൂട്ടിച്ചേര്‍ത്താണ്, കാരശ്ശേരി വീഡിയോ ആരംഭിച്ചിരിക്കുന്നത്. ഞാനല്ല, എന്‍റെ അവതാരിക ഇങ്ങനല്ല എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിവൃത്തിക്കേടുകൊണ്ടാണ് താന്‍ ഇങ്ങനെയൊരു വീഡിയോയുമായി വരുന്നത് എന്ന് ആമുഖത്തില്‍തന്നെ പറഞ്ഞിട്ടാണ് കാരശേരി വിഷയത്തിലേക്ക് കടക്കുന്നത്. തുടര്‍ന്ന് തനിക്ക് പറയാനുള്ളത് യുക്തിവാദി നേതാവ് പി. എം അയ്യൂബ് മൌലവിയെ കുറിച്ചാണെന്നും അദ്ദേഹം പറയുന്നു. പി. എം അയ്യൂബ് മൌലവിയുടെ മതവിമര്‍ശനം ഒന്ന് നോക്കണം, യൂട്യൂബിലുണ്ട് എന്ന് പറഞ്ഞ് സുഹൃത്താണ് അയ്യൂബ് മൌലവിയെ പരിചയപ്പെടുത്തി തന്നത്. പിന്നീട് രണ്ടുമാസത്തിന് ശേഷം, യാദ്യശ്ചികമായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍വെച്ച് അദ്ദേഹത്തെ നേരിട്ട് കണ്ടു.

ആ അവതാരിക വ്യാജമാണ്, അതിലെ ഭാഷയോ ശൈലിയോ ആശയമോ എന്‍റേതല്ല: യുക്തിവാദി നേതാവ് അയ്യൂബ് മൌലവിക്കെതിരെ കാരശേരി

അദ്ദേഹം മതം പഠിച്ച ആളും മത അധ്യാപകനും ഒക്കെ ആയിരുന്നെന്നും യുക്തിവാദിയായി മാറിയതാണെന്നും പിന്നീട് മനസ്സിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം താനൊരു പുസ്തകം എഴുതിയിട്ടുണ്ടെന്നും അതൊന്ന് വായിച്ച് നോക്കണമെന്നും പറഞ്ഞ് അയ്യൂബ് മൌലവി വിളിച്ചു. പക്ഷേ, തിരക്കിലാണെന്നും തന്‍റെ അവതാരികയ്ക്ക് കാത്തുനിന്നാല്‍ പുസ്തകം പുറത്തിറക്കാന്‍ വൈകുമെന്നും പറഞ്ഞ് താന്‍ അതില്‍ നിന്നൊഴിഞ്ഞു. പക്ഷേ എന്നിട്ടും അയാള്‍ വീട്ടിലേക്ക് വരികയും പുസ്തകത്തിന്‍റെ ഡിറ്റിപി കോപ്പി തരികയും ചെയ്തു. അപ്പോഴും തനിക്ക് കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞിരുന്നു. മൂന്നുനാലുമാസത്തിന് ശേഷം പുസ്തകത്തിന്‍റെ പ്രകാശനമാണെന്ന് പറഞ്ഞ് വീണ്ടും അയാള്‍ വിളിച്ചു. അത് താന്‍ പങ്കെടുത്ത ഒരു പരിപാടിക്കിടെയായിരുന്നു. അവിടെ അവര്‍ പറഞ്ഞ ഒരാള്‍ക്ക് പുസ്തരം ഞാന്‍ കൈമാറി. ആ പുസ്തകം തുറന്ന് നോക്കാന്‍ പോലും തനിക്ക് അന്ന് കഴിഞ്ഞില്ലെന്നും കാരശേരി പറയുന്നു.

പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഒരു വായനക്കാരന്‍ വിളിച്ച്, ഒരു പുസ്തകത്തിന്‍റെ അവതാരികയില്‍ ഞാന്‍ പറഞ്ഞ ഒരു കാര്യം ശരിയല്ലെന്ന് പറയുന്നു. അത് ഈ പുസ്തകമായിരുന്നു. ഞാനങ്ങനെ ഒരു പുസ്തകത്തിന് അവതാരിക എഴുതിയിട്ടില്ലെന്ന് പറഞ്ഞു. വിളിച്ചയാള്‍ ഉണ്ടെന്നും പറഞ്ഞു. പ്രസാധകര്‍‍ ഡി.സി ബുക്സ് ആണെന്നും പറഞ്ഞു.

ഞാന്‍ ഉടനെ ഡി.സി ഓഫീസിലേക്ക് വിളിച്ചു. പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത് എന്‍റെ അവതാരികയോടെയാണെന്ന് അവിടെ നിന്നും അറിഞ്ഞു. പിന്നെ നമ്പര്‍ സംഘടിപ്പിച്ച് അയ്യൂബ് മൌലവിയെ വിളിച്ചു. അപ്പോള്‍, പുസ്തകപ്രകാശനസമയത്ത് ഞാന്‍ സംസാരിച്ച കാര്യം അവതാരിക ആയി നല്‍കിയതാണ് എന്നായിരുന്നു അയാളുടെ വിശദീകരണം. ശരി, എങ്കില്‍ ആ പ്രസംഗം കയ്യിലുണ്ടെങ്കില്‍ അതൊന്ന് അയക്കൂ എന്ന് പറഞ്ഞു. അയാള്‍ അയക്കാം എന്നും അയാള്‍ പറഞ്ഞു. പക്ഷേ, അയച്ചു തന്നില്ല. എന്‍റെ അവതാരിക ആ പുസ്തകത്തിലുണ്ടെങ്കില്‍ നിങ്ങളെന്തുകൊണ്ട് ആ പുസ്തകം അയച്ചുതന്നില്ല എന്ന ചോദ്യത്തിന് ഡിസി അയച്ചുതന്നില്ലേ എന്ന ചോദ്യമാണ് തിരിച്ച് ചോദിച്ചത്.

ആ അവതാരിക വ്യാജമാണ്, അതിലെ ഭാഷയോ ശൈലിയോ ആശയമോ എന്‍റേതല്ല: യുക്തിവാദി നേതാവ് അയ്യൂബ് മൌലവിക്കെതിരെ കാരശേരി

പിന്നീട് പുസ്തകം സംഘടിപ്പിച്ച് വായിച്ച താന്‍ ഞെട്ടിപ്പോയെന്നും, തന്‍റെ ആശയങ്ങളോ ശൈലിയോ അല്ലാത്ത ഒരു അവതാരികയാണ് പുസ്തകത്തിലുണ്ടായിരുന്നതെന്നും കാരശേരി പറയുന്നു. തന്‍റെ സുഹൃത്തുകൂടിയായ അഡ്വ.ജയശങ്കറിനെ വിളിച്ച് കാര്യം പറയുകയും വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. അതോടെ അയ്യൂബ് മൌലവി വിളിച്ച്, ആ അവതാരിക താന്‍ വ്യാജമായി എഴുതിയതാണെന്ന് സമ്മതിച്ചു. വീണ്ടും പ്രസാധകരെ വിളിച്ചു. ആ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ അയാളോട് എന്നെ വന്ന് കണ്ട് പ്രശ്നം തീര്‍ക്കണം എന്ന് പറഞ്ഞു. അയാള്‍ വന്നു. രേഖാമൂലം ക്ഷമാപണം നല്‍കിയാല്‍ കേസ് തീര്‍ക്കാം എന്ന് പറഞ്ഞു. അത് അയാള്‍ പിന്നീട് അയച്ചു തന്നു. പക്ഷേ, തന്‍റെ പ്രശ്നം അവിടെ തീര്‍ന്നില്ലെന്ന് പറഞ്ഞാണ് കാരശേരി വീഡിയോയുമായി മുന്നോട്ടു വന്നതിന്‍റെ യഥാര്‍ത്ഥ കാരണം പറയുന്നത്.

ആ പുസ്തകം കയ്യിലുള്ളവര്‍ അറിയാനാണ് ഇപ്പോള്‍ വീഡിയോയുമായി വന്നിരിക്കുന്നതെന്ന് കാരശേരി പറയുന്നു. എന്‍റെ നിലപാടുകളെ പറ്റിയോ ഭാഷാരീതിയെ പറ്റിയോ ആ പുസ്തകത്തിലെ അവതാരിക വായിച്ച ആരും തെറ്റിദ്ധരിക്കരുത് എന്ന് പറഞ്ഞാണ് കാരശേരി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

Related Posts

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

Comments Off on ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

Comments Off on ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 10,606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തനസമയം ക്രമീകരിച്ചു.

Comments Off on ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിന്റെ പ്രവർത്തനസമയം ക്രമീകരിച്ചു.

കോവിഡ് നിരീക്ഷണത്തിലുള്ള യുവതിയെ പീഡിപ്പിച്ച കേസ്; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്യും

Comments Off on കോവിഡ് നിരീക്ഷണത്തിലുള്ള യുവതിയെ പീഡിപ്പിച്ച കേസ്; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്യും

ജില്ലയിൽ റെഡ് അലർട്ട്

Comments Off on ജില്ലയിൽ റെഡ് അലർട്ട്

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം ഇനി ഓർമ്മ

Comments Off on നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം ഇനി ഓർമ്മ

കോട്ടയം കളക്ടർ ക്വാറന്റീനിൽ

Comments Off on കോട്ടയം കളക്ടർ ക്വാറന്റീനിൽ

Create AccountLog In Your Account%d bloggers like this: