ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 867 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 15) കോവിഡ്-19 സ്ഥിരീകരിച്ചു. 550 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9473 ആണ്. തൃശൂർ സ്വദേശികളായ 157 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25233 ആണ്. അസുഖബാധിതരായ 15506 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച 865 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. എട്ട് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യാ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ – 24, വലപ്പാട് ബീച്ച് ക്ലസ്റ്റർ-7, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ-3, ചേറ്റുവ ഹാർബർ ക്ലസ്റ്റർ-2, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ-1, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ-1, എലൈറ്റ് ഹോസ്പിറ്റൽ (ആരോഗ്യപ്രവർത്തകർ) ക്ലസ്റ്റർ-1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ 821. ആരോഗ്യ പ്രവർത്തകർ-3, ഫ്രണ്ട് ലൈൻ വർക്കർ-1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ രണ്ട് പേർ എന്നിവയാണ് മറ്റ് കേസുകൾ.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-351, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-41, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-48, കില ബ്ലോക്ക് 1 തൃശൂർ-64, കില ബ്ലോക്ക് 2 തൃശൂർ-42, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-141, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-155, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-212, സി.എഫ്.എൽ.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-369, സി.എഫ്.എൽ.ടി.സി നാട്ടിക-423, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-20, ജ്യോതി സിഎഫ്എൽടിസി, ചെറുതുരുത്തി-3, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-75, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-62, ചാവക്കാട് താലൂക്ക് ആശുപത്രി-40, ചാലക്കുടി താലൂക്ക് ആശുപത്രി-18, കുന്നംകുളം താലൂക്ക് ആശുപത്രി-23, ജി.എച്ച്. ഇരിങ്ങാലക്കുട-14, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-60, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -90, മദർ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -5, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-11, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-13, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-5, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവിൽ-8, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-1, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-3, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-17. 6186 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 714 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 249 പേർ ആശുപത്രിയിലും 465 പേർ വീടുകളിലുമാണ്. 3081 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3637 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 206013 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച 497 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 39 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
Related Posts

സംസ്ഥാനത്ത് ഇന്ന്5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന്5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുന്നംകുളം : ഇ-പരാതി പരിഹാര അദാലത്ത് 17 ന്

Comments Off on കുന്നംകുളം : ഇ-പരാതി പരിഹാര അദാലത്ത് 17 ന്

ശക്തന്റെ പ്രതിരോധം മാതൃകയാക്കാൻ മറ്റു മാര്‍ക്കറ്റുകളും

Comments Off on ശക്തന്റെ പ്രതിരോധം മാതൃകയാക്കാൻ മറ്റു മാര്‍ക്കറ്റുകളും

സംവിധായകൻ എ.ബി.രാജിന് ആദരാഞ്ജലികൾ

Comments Off on സംവിധായകൻ എ.ബി.രാജിന് ആദരാഞ്ജലികൾ

തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

Comments Off on തൃപ്രയാർ ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്‌

കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി  ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

Comments Off on കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കി  ദൃശ്യം 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

Comments Off on പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

Comments Off on ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കും; റേഷൻ വ്യാപാരികളുടെ സംഘടന

Comments Off on ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കും; റേഷൻ വ്യാപാരികളുടെ സംഘടന

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Create AccountLog In Your Account%d bloggers like this: