നടിയെ ആക്രമിച്ച കേസ്; ഈ കോടതിയില്‍ നിന്നും ഇരക്ക് നീതി കിട്ടില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രംഗത്ത്. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹരജി നല്‍കിയത്. നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. വിചാരണ കോടതി പക്ഷപാതിത്വം നിറഞ്ഞ രീതിയിലാണ് പെരുമാറുന്നതെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതി.

പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കോട്ടം വരുത്തുന്നതാണ് കോടതിയുടെ സമീപനമെന്ന ആരേപണവും വിചാരണ കോടതിയില്‍ നല്‍കിയ ഹരജിയിലുണ്ട്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത പരാമര്‍ളങ്ങള്‍ കോടതി നടത്തുകയാണ്. അതിനാല്‍ നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇരയായ നടിയുടെ ആവശ്യപ്പകാരം ഹൈക്കോടതിയാണ് വനിതാ ജഡ്ജിയുള്ള സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് കേസിന്‍റെ വിചാരണ മാറ്റിയത്.

ഈ കോടതിയില്‍ വിചാരണ തുടര്‍ന്നാല്‍ ഇരയായ നടിക്കും നീതി ലഭിക്കില്ലെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. അതിനാല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതുവരെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.

ഇന്ന് നടന്ന സാക്ഷി വിസ്താരത്തിന് പ്രോസിക്യൂട്ടര്‍ ഹാജരായില്ല. തുടര്‍ന്ന് ഇന്നത്തെ നടപടി നിര്‍ത്തി വെയ്ക്കുകയും കേസ് ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റുകകയും ചെയ്തു. കേസില്‍ സിനാമ മേഖലിയില്‍ നിന്നുള്‍പ്പെടെ 80 ലേറെ സാക്ഷികളെ നിലവില്‍ വിസ്തരിച്ചു കഴിഞ്ഞു. പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാല്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതിയുടെ പരിഗണനിയിലാണ്.

Related Posts

ടോവിനോയ്ക്കു ഒന്നരമാസത്തെ  വിശ്രമം

Comments Off on ടോവിനോയ്ക്കു ഒന്നരമാസത്തെ  വിശ്രമം

കോവിഡ് മരണം : മരിച്ചവരുടെ മുഖം ബന്ധുക്കൾക്ക് കാണാം ആരോഗ്യമന്ത്രി

Comments Off on കോവിഡ് മരണം : മരിച്ചവരുടെ മുഖം ബന്ധുക്കൾക്ക് കാണാം ആരോഗ്യമന്ത്രി

സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

Comments Off on സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Comments Off on തൃശ്ശൂരിൽ വീണ്ടും കൊലപാതകം

ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Comments Off on വടക്കേച്ചിറ ബസ്ഹബ്ബ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

Comments Off on കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് ഒക്ടോബർ 5ന്

പ്രിയഗായകന്റെ വേർപാടിൽ പ്രമുഖർ

Comments Off on പ്രിയഗായകന്റെ വേർപാടിൽ പ്രമുഖർ

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

Comments Off on കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

Comments Off on ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് : കലക്ടറേറ്റിൽ തുടരുന്നു

Comments Off on ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് : കലക്ടറേറ്റിൽ തുടരുന്നു

Create AccountLog In Your Account%d bloggers like this: