Breaking :

പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

കുളത്തില്‍ മുങ്ങിത്താണ് മരണത്തോട് മല്ലടിച്ച രണ്ടു സ്ത്രീകളെ രക്ഷിച്ച പോര്‍ക്കുളം പഞ്ചായത്തിലെ അകതിയൂര്‍ കാരാമല്‍ സരിതാ മണികണ്ഠന് ജീവന്‍ രക്ഷാപതക് സമ്മാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് സരിതാ മണികണ്ഠന്റെ വീട്ടിലെത്തി അവാര്‍ഡ് തുക കൈമാറിയത്.
2018 ജനുവരി ഒന്നിനാണ് സരിതയുടെ
അവസരോചിതമായ ധീരപ്രവർത്തിക്ക് നാട് സാക്ഷ്യം വഹിച്ചത്. അകതിയൂര്‍ ചേന്ദപുരം ക്ഷേത്രക്കുളത്തില്‍ തിരുവാതിര കുളിക്കാനെത്തിയ കൃഷ്ണ, കുളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തിന്റെ മധ്യഭാഗത്ത് മുങ്ങിത്താണു. ഇതു കണ്ട് ഒപ്പമുണ്ടായിരുന്ന അരുണ പ്രസാദ് കൃഷ്ണയെ രക്ഷിക്കാന്‍ കുളത്തിലേക്ക് എടുത്തു ചാടി. എന്നാല്‍ കൃഷ്ണ അരുണയെ മുറുകെ പിടിച്ചപ്പോള്‍ രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു. ഈ സമയത്താണ് സരിത ഇവരുടെ രക്ഷയ്ക്കെത്തിയത്. രണ്ടു പേരെയും സരിത അതിസാഹസികമായി കരയ്ക്കു വലിച്ചു കയറ്റുകയായിരുന്നു.
അപകടത്തില്‍ പെട്ടവരെ അതിസാഹസികമായി രക്ഷിച്ച ധീര പൗരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ബഹുമതിയാണ് ജീവന്‍ രക്ഷാപതക്. കേന്ദ്ര സര്‍ക്കാരിന്റെ 1,50,000 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 35,000 രൂപയും അടക്കം 1,85,000 രൂപയാണ് സരിതയ്ക്ക് മന്ത്രി വീട്ടിലെത്തി കൈമാറിയത്.

.പോര്‍ക്കുളം ഗ്രാമപഞ്ചായത്തംഗം ഷൈലജ, കുന്നംകുളം തഹസില്‍ദാര്‍ പി എസ് ജീവ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി എല്‍ തോംസണ്‍, വില്ലേജ് ഓഫീസര്‍ സി സി ജിജി, കൃഷ്ണ, അരുണ പ്രസാദ് തുടങ്ങിയവര്‍
അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു
Related Posts

ജില്ലയിൽ നിരോധനാജ്ഞ തുടരും

Comments Off on ജില്ലയിൽ നിരോധനാജ്ഞ തുടരും

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

Comments Off on മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

Comments Off on തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 809 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

Comments Off on യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയം : മന്ത്രി കെകെ ശൈലജ

Comments Off on കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയം : മന്ത്രി കെകെ ശൈലജ

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

ജില്ലയില്‍ ഗ്രീന്‍ കാര്‍പെറ്റ് ഒരുക്കാന്‍ കുടുംബശ്രീ

Comments Off on ജില്ലയില്‍ ഗ്രീന്‍ കാര്‍പെറ്റ് ഒരുക്കാന്‍ കുടുംബശ്രീ

പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

Comments Off on പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

Create Account



Log In Your Account



%d bloggers like this: