കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ഇതിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 74 ലക്ഷത്തിലേക്ക് അടക്കുകയാണ്.
കേരളത്തിനൊപ്പം രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സംഘം എത്തുക. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. സംസ്ഥാനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായം കേന്ദ്രസംഘം നൽകും. പരിശോധകൾ, രോഗികളുടെ ചികിത്സ ,വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ആദ്യഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്.
നേരത്തെ മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തിയിരുന്നു. അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 63371 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചു 895 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 73,70,469 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 ലക്ഷത്തിലേറെ പേർക്ക് രോഗം മാറി. 8,04,528 സജീവ കേസുകൾ ആണ് നിലവിലുള്ളത്.1,12,161 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളും ഇപ്പോൾ രോഗമുക്തി നിരക്കിലാണ് മുന്നില് നിൽക്കുന്നത്
Related Posts

അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

Comments Off on അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

Comments Off on കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

Comments Off on വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഇനി നേരിട്ടെത്തണം

മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

Comments Off on മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിക്കുന്ന കാര്യം ആലോചനയിൽ; മന്ത്രി എം എം മണി.

സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

Comments Off on സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

കൊച്ചി: നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം

Comments Off on കൊച്ചി: നാവിക സേന ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം

പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

Comments Off on പിഎസ്‌സി പരീക്ഷയെഴുതാൻ ഈ ഡോക്ടർ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

Comments Off on പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

Comments Off on സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

Comments Off on പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

Comments Off on 50 ഏക്കർ നെൽകൃഷി വെള്ളത്തിൽ

Create AccountLog In Your Account%d bloggers like this: