ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 1109 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 17) കോവിഡ്-19 സ്ഥിരീകരിച്ചു. 1227 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9320 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27151. അസുഖബാധിതരായ 17564 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. 11 കേസുകളുടെ ഉറവിടം വ്യക്തമല്ല. യു.എൽ.സി.സി ക്ലസ്റ്റർ 7, മറ്റ് സമ്പർക്ക കേസുകൾ 1085. നാല് ആരോഗ്യ പ്രവർത്തകർക്കും രണ്ട് ഫ്രണ്ട് ലൈൻ വർക്കർമാർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളിൽ 60 വയസ്സിന് മുകളിൽ 68 പുരുഷൻമാരും 70 സ്ത്രീകളും 10 വയസ്സിന് താഴെ 47 ആൺകുട്ടികളും 26 പെൺകുട്ടികളും ഉൾപ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-242, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-28, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 തൃശൂർ-44, കില ബ്ലോക്ക് 2 തൃശൂർ-42, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-150, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-158, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-235, സി.എഫ്.എൽ.ടി.സി കൊരട്ടി-31, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-317, സി.എഫ്.എൽ.ടി.സി നാട്ടിക-362, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-24, ജ്യോതി സിഎഫ്എൽടിസി, ചെറുതുരുത്തി-33, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-76, ജി.എച്ച് തൃശൂർ-25, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-55, ചാവക്കാട് താലൂക്ക് ആശുപത്രി-24, ചാലക്കുടി താലൂക്ക് ആശുപത്രി-8, കുന്നംകുളം താലൂക്ക് ആശുപത്രി-22, ജി.എച്ച്. ഇരിങ്ങാലക്കുട-12, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-47, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -80, മദർ ആശുപത്രി-15, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-8, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-3, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-16, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവിൽ-7, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-15.
ശനിയാഴ്ച 6048 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 1136 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 273 പേർ ആശുപത്രിയിലും 863 പേർ വീടുകളിലുമാണ്. 3816 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4458 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 214479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 400 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 33 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
റെയിൽവേ സ്‌റ്റേഷനുകളിലും ബസ്റ്റാൻഡുകളിലുമായി 500 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
Related Posts

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

Comments Off on സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

ജില്ലയിൽ ഇന്ന് 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 32 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 32 പേർക്ക് കോവിഡ്

മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

Comments Off on മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

Comments Off on KSRTC കൂടുതൽ ജീവനക്കാർക്ക് ഇന്ന് ആന്റിജൻ പരിശോധന

ആർ ടി ഒ ഓഫീസിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

Comments Off on ആർ ടി ഒ ഓഫീസിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

Comments Off on അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക്ക് ഡൗൺ: കോടതികളും പ്രവർത്തിക്കില്ല

Comments Off on ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക്ക് ഡൗൺ: കോടതികളും പ്രവർത്തിക്കില്ല

മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

Comments Off on മലയാറ്റൂരിൽ പാറമടയിൽ വൻസ്‌ഫോടനം; രണ്ട്‌ അതിഥിതൊഴിലാളികൾ മരിച്ചു

Create AccountLog In Your Account%d bloggers like this: