വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

ജൈവമാലിന്യത്തിൽനിന്ന് കുന്നംകുളം, ഗുരുവായൂർ നഗരസഭകൾ ഉത്പാദിപ്പിച്ച വളത്തിന് കാർഷിക സർവകലാശാല നൽകിയത് നമ്പർ വൺ ഗ്രേഡ്. ചെടികൾക്കുവേണ്ട പോഷകമൂലകങ്ങൾ സാധാരണ കമ്പോസ്റ്റിലുള്ളതിനേക്കാൾ കൂടുതലാണ് ഇതിലെന്നും ലാബ് റിപ്പോർട്ടിൽ പറയുന്നു.

ഓർഗാനിക് കാർബൺ, നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയാണ് ചെടികളുടെ വളർച്ചയ്ക്കാവശ്യമായ പ്രധാന മൂലകങ്ങൾ. ചകിരിച്ചോറും ബാക്ടീരിയ ഇനോക്കുലവും ചേർത്ത് സംസ്‌കരിച്ചെടുക്കുന്ന വളത്തിൽ ജൈവിക മൂലകങ്ങളുടെ അളവ് ഏറെയാണ്. അതേസമയം ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, കോപ്പർ, കാഡ്മിയം തുടങ്ങിയ കാഠിന്യമേറിയ ലോഹങ്ങളുടെയും മൂലകങ്ങളുടെയും അളവ് നിശ്ചിത പരിധിയേക്കാൾ കുറവും.

നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിക്കുന്ന ജൈവമാലിന്യത്തിൽ ചകിരിച്ചോറും ഇനോക്കുലവും ചേർത്ത് നിശ്ചിത അളവിൽ ഈർപ്പം നിലനിർത്തിയാണ് രണ്ടിടങ്ങളിലും സംസ്‌കരണം നടക്കുന്നത്. മാലിന്യത്തിലെ ജലാംശം ചകിരിച്ചോർ വലിച്ചെടുക്കുന്നതോടെ അഴുകിയുണ്ടാകുന്ന ദുർഗന്ധവും വെള്ളവും ഇല്ലാതാകും. അഴുകിയ വെള്ളം നഷ്ടപ്പെടാതിരിക്കുന്നതോടെ മാലിന്യത്തിലെ മൂലകങ്ങൾ വളത്തിന്റെ ഗുണമേന്മ വർധിപ്പിക്കും. മൂന്നു ടൺ മാലിന്യം ഒാരോ ദിവസവും സംസ്‌കരിച്ചെടുക്കാൻ ശേഷിയുള്ള രീതിയിലാണ് ഐ.ആർ.ടി.സി.യുടെ സാങ്കേതിക സഹായത്തോടെ ഇവ പ്രവർത്തിക്കുന്നത്.

കുന്നംകുളത്ത് സമത ഗ്രീൻ, ഗുരുവായൂരിൽ ഹരിത എന്നീ കുടുംബശ്രീ യൂണിറ്റുകൾക്കാണ് സംസ്‌കരണച്ചുമതല. കർഷകർക്ക് നേരിട്ടും കൃഷിഭവനുകളിലൂടെയും കുന്നംകുളം കുറുക്കൻപാറയിലെയും ഗുരുവായൂർ ചൂൽപ്പുറത്തെയും സംസ്‌കരണ കേന്ദ്രങ്ങളിൽനിന്ന് വളം നൽകുന്നുണ്ട്. കിലോഗ്രാമിന് 12 രൂപയാണ് വില.

Related Posts

വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

Comments Off on വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ നൽകണം: ജില്ലാ ലേബർ ഓഫീസർ

Comments Off on ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ നൽകണം: ജില്ലാ ലേബർ ഓഫീസർ

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Comments Off on ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

Comments Off on മന്ത്രി സുനിൽകുമാറിന്റെ വീട്ടുകാരുടെ ഫലം നെഗറ്റീവ്‌

തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 480 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

Comments Off on ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

Comments Off on കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ (74) അന്തരിച്ചു

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

Comments Off on മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

Comments Off on ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

Comments Off on മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

Create AccountLog In Your Account%d bloggers like this: