ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

 മണ്ണുത്തി പൂച്ചെടിക്കടകളുടെ കടലാണ്. 1200-ൽപ്പരം ചെടിവിൽപ്പനശാലകളുള്ള മണ്ണുത്തി മേഖലയിൽ ഒരു പൂച്ചെടിയെങ്കിലും നട്ടുവളർത്താത്ത കടകളുമില്ല. പൂച്ചെടികളുടെ കാര്യത്തിൽ മണ്ണുത്തി ബ്രാൻഡിന്റെ പ്രതാപത്തിലേക്ക് മാറുകയാണ് ഇവിടത്തെ പോലീസ് സ്റ്റേഷനും. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ, സംസ്ഥാനത്തെ ഏറ്റവും സസ്യവൈവിധ്യമുള്ള സ്റ്റേഷൻകൂടി ആകാൻ ഒരുങ്ങുകയാണ്.

മണ്ണുത്തി ജങ്ഷന് സമീപമുള്ള സർവീസ് റോഡിൽ പോലീസ് സ്റ്റേഷന്റെ മതിൽക്കെട്ടിന് പുറത്ത് റോഡിന്റെ ഓരത്തുള്ള സ്ഥലത്ത് പ്ലാവും മാവും റംബൂട്ടാനും ഞാവലും അത്തിയും പേരയും മാതളവും സീതപ്പഴവും നാരകവും നെല്ലിയുമെല്ലാം ഉഷാറായി വളരുകയാണ്. അപൂർവമായ ഫ്ലേംചെടികൊണ്ടാണ് അതിർത്തി ഒരുക്കിയിരിക്കുന്നത്. പൂന്തോട്ടത്തിനുമാത്രം ഭംഗിപോരായെന്ന് തീരുമാനിച്ചതോടെ സമീപത്തെ കിണറും അലങ്കരിച്ചൊരുക്കി. അങ്കണത്തിൽ തരിശിട്ടിരുന്ന സ്ഥലത്ത് കൃഷിയും തുടങ്ങി. ദിവസവും ഒരുമുറം വെണ്ടയും പയറും കിട്ടും. വാഴത്തോപ്പുമുണ്ട്. കോവിഡ് ഡ്യൂട്ടിക്കൊപ്പം ജില്ലയിൽ അക്രമം കൂടുന്നത് നിയന്ത്രിക്കുന്ന ജോലിയും കൂടിയതോടെ പച്ചക്കറി പരിപാലനം അല്പം മുടങ്ങി. എങ്കിലും ഉദ്യാനപരിപാലനത്തിന് കോട്ടം വരുത്താറില്ല.

സ്റ്റേഷൻ ഒാഫീസർ എം. ശശിധരൻ പിള്ള മേൽനോട്ടം വഹിക്കുന്ന മണ്ണുത്തി ബ്രാൻഡ് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ്കുമാർ, ടി.കെ. ശശികുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.

Related Posts

തൃശൂർ ജില്ലയിൽ ഇന്ന് 730 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 730 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

ശബരിമല നട ഇന്ന് തുറക്കും

Comments Off on ശബരിമല നട ഇന്ന് തുറക്കും

ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

Comments Off on ചെമ്മണ്ണൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ 

പറപ്പൂക്കര : ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

Comments Off on പറപ്പൂക്കര : ഇക്കോ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം : ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

Comments Off on സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം : ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

Comments Off on ദേഹാസ്വാസ്ഥ്യം; അക്കിത്തം ആശുപത്രിയിൽ

പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

Comments Off on പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 183 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

Comments Off on തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Comments Off on കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

Comments Off on മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

Create AccountLog In Your Account%d bloggers like this: