കോവിഡ്: ഗുരുവായൂരിലെ ദേവസ്വം ഓഡിറ്റ് വിഭാഗം അടച്ചു

Author Posts

കോവിഡ്: ഗുരുവായൂരിലെ ദേവസ്വം ഓഡിറ്റ് വിഭാഗം അടച്ചു

Comments Off on കോവിഡ്: ഗുരുവായൂരിലെ ദേവസ്വം ഓഡിറ്റ് വിഭാഗം അടച്ചു

ദേവസ്വം ഓഫീസ് കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം അടച്ചു. ജീവനക്കാരിക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്. ദേവസ്വം കൃഷ്ണനാട്ടം വിഭാഗത്തിലെ ഒരാൾക്കുകൂടി കോവിഡ് പോസിറ്റീവായിട്ടുണ്ട്. കൃഷ്ണനാട്ടം തത്‌കാലത്തേക്ക്‌ നിർത്തിവെച്ചിരിക്കുകയാണ്. ഗുരുവായൂർ നഗരസഭയിലെ ആരോഗ്യവിഭാഗത്തിലുള്ള വനിതാ ക്ലാർക്കിന് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കമുള്ള മറ്റ് ജീവനക്കാർ നിരീക്ഷണത്തിലായി. നഗരസഭയിൽ ജീവനക്കാരും കൗൺസിലർമാരുമായി ഇരുപതോളം പേർക്കാണ് ഇതുവരെ കോവിഡ് ഉണ്ടായിട്ടുള്ളത്.

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയെന്ന് ഗവേഷകര്‍. നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്ന് പേരിട്ടു. റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ്
Complete Reading

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

 മലയാള കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദമായിരുന്നു എ. അയ്യപ്പന്റേതെന്നും ഹൃദയത്തിൽ നിറയെ അക്ഷരങ്ങളുള്ള കവിക്ക് കവിതയായിരുന്നു ലഹരിയെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അയനം സാംസ്കാരിക വേദിയുടെ എ. അയ്യപ്പൻ സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പനിലെ അരാജകവാദിക്ക് ഒരു രാഷ്ട്രീയമുണ്ട് അത് എല്ലാ മേധാവിത്വങ്ങളും ഭരണകൂട താൽപര്യങ്ങളും ജനവിരുദ്ധമാണെന്ന് തിരിച്ചറിയുമ്പോൾ ഒരാൾ എത്തിച്ചേരുന്ന അവസ്ഥയാണ്. അവിടെ പ്രതിഷേധത്തിന്റേയും സ്നേഹത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റേയും പ്രണയത്തിന്റേയുമെല്ലാം രാഷ്ട്രീയമുണ്ട്. ത്യാഗസുരഭിലവും സ്നേഹനിർഭരവും അന്യന്റെ ദുഃഖത്തെ തിരിച്ചറിയാനുള്ളതുമാണ് കവിത എന്നതായിരുന്നു
Complete Reading

തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 946 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 203 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂർ സ്വദേശികളായ 129 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 30388 ആണ്. 20794 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 945 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ
Complete Reading

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്   ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58),
Complete Reading

പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

Comments Off on പ്രശസ്ത പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു. 80 വയസായിരുന്നു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. കൊച്ചിക്കാരനായ കെ.ജെ ബാബു എന്ന സീറോ ബാബു 1964-82 കാലഘട്ടങ്ങളിലാണ് സജീവമായി പാടിയിരുന്നത്. പതിനെട്ടാമത്തെ വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് സിനമാ ഗാനരംഗത്ത് പ്രവേശിക്കുന്നത്. മുന്നൂറിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പിജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഹിറ്റുഗാനമാണ് ബാബു എന്ന ഗായകനെ സീറോ ബാബു ആക്കിയത്. മലയാറ്റൂര്‍ മലയും കേറി, പ്രേമത്തിന്
Complete Reading

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

 ഗതാഗതക്കുരുക്കിന്‌ പരിഹാരമായി ക്ഷേത്രനഗരിയിൽ റെയിൽവേ മേൽപ്പാലം ഉയരും. സ്ഥലമെടുപ്പ്‌ നേരത്തേ പൂർത്തിയാക്കി, രൂപരേഖയും തയ്യാറായതോടെ നിർമാണ നടപടികളിലേക്ക്‌ കടക്കുകയാണ്‌.  മുഖ്യമന്ത്രിയുടെ മുൻഗണനാ പട്ടികയിലുള്ള പത്ത്‌ പദ്ധതികളിലൊന്നാണിത്‌. കിഫ്‌ബി വഴി 23.5 കോടി ചെലവിലാണ്‌ പാലം നിർമിക്കുന്നത്‌. കെ വി അബ്ദുൾഖാദർ എംഎൽഎ നടത്തിയ നിരന്തര ഇടപെടലുകളിലൂടെ കാൽ നൂറ്റാണ്ടിന്റെ ജനകീയ സ്വപ്‌നമാണ്‌ യാഥാർഥ്യമാവുന്നത്‌. കിഴക്കേ നടയിലെ പെട്രോൾ പമ്പിനു മുന്നിൽനിന്ന് ആരംഭിച്ച് മാവിൻ ചുവടിനടുത്ത് അവസാനിക്കുന്നതാണ് മേൽപ്പാലം. റെയിൽവേ ഗേറ്റിന് മുകളിലൂടെ 517.32 മീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിന്‌
Complete Reading

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

പൈനാപ്പിൾ കഴിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ പൈനാപ്പിളിന്‍റെ തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുന്നത് ഇത്തിരി വലിയ പണി തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ച് കഴിക്കുന്നൊരു വിഡിയോയാണ്. യാതൊരുവിധ ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ കഴിക്കാൻ പറ്റും എന്ന് തെളിയിക്കുകയാണ് വിഡിയോ. പ്രശസ്ത ഗായകൻ ജോൺ നോനിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ജോണും സുഹൃത്തുമാണ് വിഡിയോയിൽ. സുഹൃത്തിന്‍റെ നിർദേശപ്രകാരമാണ് ജോൺ വെറും കൈ കൊണ്ട് പൈനാപ്പിൾ കഷ്ണമാക്കുന്നത്. ഇത്രയും നാൾ വെറുതെ കത്തിയും മറ്റും ഉപയോഗിച്ച് കഷ്ടപ്പെട്ടുവെന്നും
Complete Reading

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് ദശരഥം. കാലങ്ങള്‍ക്കപ്പുറം പോകുന്ന പ്രമേയമായിരുന്നെങ്കിലും ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. 1989 ഒക്ടോബര്‍ 19നാണ് ദശരഥം റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ അനായാസമായ അഭിനയം, രേഖ, മുരളി, നെടുമുടി വേണു എന്നിവരുടെ പ്രകടനം. മികച്ച ഗാനങ്ങള്‍..വിജയ ചിത്രത്തിന് വേണ്ട ചേരുവകളെല്ലാം ഉണ്ടായിട്ടും പരാജയപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ചിത്രത്തിന്റെ സംവിധാനം. ലോഹിക്ക് ആ വര്‍ഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ദശരഥം നേടിക്കൊടുത്തു. ചിത്രത്തിന് 31 വയസ് തികയുമ്പോള്‍
Complete Reading

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

Comments Off on വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റൈ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ മുരളിയായി വേഷമിടുന്നത് സേതുപതിയായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഈയിടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്‌നാട്ടിലുടനീളം വ്യാപക പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്നുളള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. തമിഴില്‍ എഴുതിയിരിക്കുന്ന ട്വീറ്റ് വിവാദമായതോടെ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിജയ്
Complete Reading

Create AccountLog In Your Account