ജില്ലാ കളക്ടറുടെയും സാമൂഹ്യനീതി വകുപ്പിന്റെയും അടിയന്തിര ഇടപെടൽ വയോധികക്ക് കരുതലായി

Comments Off on ജില്ലാ കളക്ടറുടെയും സാമൂഹ്യനീതി വകുപ്പിന്റെയും അടിയന്തിര ഇടപെടൽ വയോധികക്ക് കരുതലായി

കോവിഡ് പ്രതിരോധകാലത്ത് വയോജനങ്ങൾക്ക് കരുതലായി ജില്ലയിൽ പ്രവർത്തിച്ചു വരുന്ന വയോക്ഷേമ കോൾ സെന്റർ മുതിർന്ന പൗരന്മാർക്കു ഏറെ ആശ്വാസം പകരുന്നു.ഗുരുവായൂർ കോട്ടപ്പടി തീയ്യാടി വീട്ടിൽ സരോജ (60) എന്ന വയോധിക വാർദ്ധക്യസഹജമായ രോഗത്താലും കിഡ്നി രോഗത്താലും ബുദ്ധിമുട്ട് അനുഭവിച്ചു ഒറ്റക്ക് കഴിയുന്ന വിവരം കോവിഡ് പ്രതിരോധകാലത്ത് പ്രത്യേകം വയോജനക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന വയോക്ഷേമ കോൾ സെന്ററിൽ അറിയാൻ ഇടയായി. വയോക്ഷേമ കാൾ സെന്റർ നടത്തിപ്പ് ചുമതലയുള്ള ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ വിഷയം അന്വേഷിച്ചു
Complete Reading

കോവിഡ് ചട്ടലംഘനം: ജില്ലയിൽ പ്രത്യേക സെൽ സജ്ജം

Comments Off on കോവിഡ് ചട്ടലംഘനം: ജില്ലയിൽ പ്രത്യേക സെൽ സജ്ജം

കോവിഡ് ചട്ടലംഘനം: പ്രത്യേക സെൽ സജ്ജം ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെക്കുറിച്ച് അറിയിക്കുന്നതിനായി സജ്ജമാക്കിയ ജില്ലാ കലക്ടറുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ചട്ട ലംഘനങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റിൽ വാട്സ്ആപ്പിലൂടെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ഉടൻതന്നെ താലൂക്ക് നോഡൽ ഓഫീസർമാർക്ക് കൈമാറുകയും താലൂക്ക് നോഡൽ ഓഫീസർമാർ അതത് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് കൈമാറുകയും ചെയ്യും. സെക്ടറൽ മജിസ്ട്രേറ്റുമാർ സ്ഥലം സന്ദർശിച്ച് നിയമ ലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. അനാവശ്യമായതോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ സന്ദേശങ്ങൾ
Complete Reading

കോവിഡ് പ്രതിരോധം: കടവല്ലൂര്‍ പഞ്ചായത്തിൽ ഭവന സന്ദര്‍ശനം നടത്തി

Comments Off on കോവിഡ് പ്രതിരോധം: കടവല്ലൂര്‍ പഞ്ചായത്തിൽ ഭവന സന്ദര്‍ശനം നടത്തി

പെരുമ്പിലാവ് പിഎച്ച്‌സിയുടെയും വാര്‍ഡ് തല ആര്‍ആര്‍ടി കമ്മറ്റി വളണ്ടിയര്‍മാരുടെയും നേതൃത്വത്തിൽ കടവല്ലൂർ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സന്ദര്‍ശനം നടത്തി കോവിഡ് ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്തു. പ്രവര്‍ത്തനങ്ങളുടെ വാര്‍ഡ് തല ഉദ്ഘാടനം കല്ലുംപുറത്ത് പഞ്ചായത്ത് പ്രസിഡൻ്റ് യു പി ശോഭന നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സഫ്‌ന പങ്കെടുത്തു. എല്ലാ വാര്‍ഡുകളിലും കോവിഡ് ലക്ഷണമുള്ള ആളുകളെ കണ്ടെത്തി അവരെ എല്ലാ
Complete Reading

ജില്ലയില്‍ ഗ്രീന്‍ കാര്‍പെറ്റ് ഒരുക്കാന്‍ കുടുംബശ്രീ

Comments Off on ജില്ലയില്‍ ഗ്രീന്‍ കാര്‍പെറ്റ് ഒരുക്കാന്‍ കുടുംബശ്രീ

  ജില്ലയില്‍ പച്ചപ്പ് നിറയ്ക്കാന്‍ ‘ഗ്രീന്‍ കാര്‍പെറ്റ്’പരിശീലന പദ്ധതിയുമായി കുടുംബശ്രീ. പദ്ധതിയുടെ ഉദ്ഘാടനം മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന്‍, സമേതി, ആത്മ, കൃഷിവിജ്ഞാനകേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് കുടുംബശ്രീ വനിതകള്‍ക്കായി 14 ദിവസത്തെ പൂന്തോട്ട പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പൂന്തോട്ട നിര്‍മ്മാണം, പരിപാലനം, മറ്റ് കാര്‍ഷിക വൃത്തികള്‍ എന്നിവയില്‍ വനിതകളെ സജ്ജമാക്കുകയാണ്
Complete Reading

എല്ലാ കൃഷിഭവനുകളിലും ഫ്രണ്ട് ഓഫീസും, അഗ്രോ ക്ലിനിക്കും ഉറപ്പാക്കും – മന്ത്രി വി എസ് സുനിൽകുമാർ

Comments Off on എല്ലാ കൃഷിഭവനുകളിലും ഫ്രണ്ട് ഓഫീസും, അഗ്രോ ക്ലിനിക്കും ഉറപ്പാക്കും – മന്ത്രി വി എസ് സുനിൽകുമാർ

 ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഫ്രണ്ട് ഓഫീസും, അഗ്രോ ക്ലിനിക്കും ഉറപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ മാതൃകാ കൃഷിഭവനാകുന്ന ഒല്ലൂക്കര കൃഷിഭവന്റെ തറക്കല്ലിടൽ കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിഭവനുകളുടെ മാതൃകാപരമായ പ്രവർത്തനത്തിനും കൃഷിക്കാവശ്യമായ എല്ലാവിധ സാങ്കേതിക സഹായവും നൽകുന്നതിന്റെയും ഭാഗമായാണ് അഗ്രോ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത്. കൃഷിവകുപ്പിന്റെ ഭരണപരമായ എല്ലാ പ്രവർത്തനങ്ങളും ഇ- ഗവേണൻസിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. നവംബർ ഒന്നു മുതൽ വിള ഇൻഷുറൻസ് സ്കീം, കർഷക രജിസ്ട്രേഷൻ,
Complete Reading

തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി തൃശൂർ ജില്ലയിൽ കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടർ എസ്.ഷാനവാസ് ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഈ നിന്ത്രണങ്ങൾ നവംബർ
Complete Reading

തൃശൂർ ജില്ലയിൽ ഇന്ന് 1096 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1096 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിൽ 1096 പേർക്ക് കൂടി കോവിഡ്; 778 പേർ രോഗമുക്തരായി തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (30/10/2020) 1096 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1080
Complete Reading

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
Complete Reading

ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ

Comments Off on ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്കിന്ന് അറുപതാം പിറന്നാളാണ്. തുല്യതയില്ലാത്ത നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും നിറഞ്ഞ ആറ് പതിറ്റാണ്ടുകള്‍ക്കൊടുക്കം ഫുട്ബോള്‍ ദൈവം ഷഷ്ടിപൂര്‍ത്തിയിലേക്ക് കടക്കുന്നത് ആശങ്കകള്‍ക്കിടയിലാണ്. തന്‍റെ ക്ലബിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സെല്‍ഫ് ഐസൊലേഷനിലിരുന്നാണ് മറഡോണയുടെ പിറന്നാള്‍ ആഘോഷം. അര്‍ജന്‍റീനക്കാരുടെ ഫുട്ബോള്‍ ദൈവം ഭൂമിയില്‍ പിറവിയെടുത്തതിന്‍റെ ഷഷ്ടിപൂര്‍ത്തിയാണിന്ന്. ദൈവത്തിന്‍റെ കയ്യും കാലുകളുമായി ഭ്രാന്തമായ ആവേശത്തോടെ മറഡോണ ഓടിത്തീര്‍ത്ത വഴികള്‍ക്കും ആടിത്തീരാത്ത ആട്ടക്കഥയ്ക്കും അറുപതാണ്ടിന്‍റെ പഴക്കമായെന്ന് കാലം വിളിച്ചുപറയുന്നു. പിറന്നുവീണതൊരു കോളനിയിലായിരുന്നുവെന്നും വിശപ്പ് മറക്കാന്‍ പന്ത് തട്ടിക്കൊണ്ടിരുന്നവന് ചേരിക്കാര്‍
Complete Reading

കൊല്ലത്ത് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി

Comments Off on കൊല്ലത്ത് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി

കൊല്ലത്ത് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശി അഭിരാമിയാണ് മരിച്ചത്. 24 വയസ്സായിരുന്നു. അയൽവാസിയായ ഉമേഷ് ബാബുവാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിൽ. മലിന ജലം ഒഴുക്കുന്നതിലെ തർക്കമാണ് കൊലയ്ക്കു കാരണം. ഉമേഷ് ബാബുവിന്‍റെ വീട്ടിലെ മലിനജലം പെൺകുട്ടിയുടെ വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്