മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

നടത്തറ ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ ആധുനിക വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. മൂര്‍ക്കനിക്കര ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ജിംനേഷ്യം സജ്ജമാക്കിയിരിക്കുന്നത്. നടത്തറ ഗ്രാമപഞ്ചായത്തിന്റെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപയുടെ എല്ലാവിധ ആധുനിക ഉപകരണങ്ങളും വനിതാ ട്രെയ്‌നറുടെ പരിശീലന സഹായവും ഇവിടെ ഒരുക്കിയിരിക്കുന്നു. രാവിലെ ആറു മുതല്‍ 12
Complete Reading

വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

Comments Off on വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

ജൈവമാലിന്യത്തിൽനിന്ന് കുന്നംകുളം, ഗുരുവായൂർ നഗരസഭകൾ ഉത്പാദിപ്പിച്ച വളത്തിന് കാർഷിക സർവകലാശാല നൽകിയത് നമ്പർ വൺ ഗ്രേഡ്. ചെടികൾക്കുവേണ്ട പോഷകമൂലകങ്ങൾ സാധാരണ കമ്പോസ്റ്റിലുള്ളതിനേക്കാൾ കൂടുതലാണ് ഇതിലെന്നും ലാബ് റിപ്പോർട്ടിൽ പറയുന്നു. ഓർഗാനിക് കാർബൺ, നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയാണ് ചെടികളുടെ വളർച്ചയ്ക്കാവശ്യമായ പ്രധാന മൂലകങ്ങൾ. ചകിരിച്ചോറും ബാക്ടീരിയ ഇനോക്കുലവും ചേർത്ത് സംസ്‌കരിച്ചെടുക്കുന്ന വളത്തിൽ ജൈവിക മൂലകങ്ങളുടെ അളവ് ഏറെയാണ്. അതേസമയം ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, കോപ്പർ, കാഡ്മിയം തുടങ്ങിയ കാഠിന്യമേറിയ ലോഹങ്ങളുടെയും മൂലകങ്ങളുടെയും അളവ് നിശ്ചിത പരിധിയേക്കാൾ കുറവും.
Complete Reading

മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

Comments Off on മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ടി കെ എസ് പുരം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് കൊടുങ്ങല്ലൂർ നഗരസഭയുടെ രണ്ടാമത്തെ ഉത്പ്പന്നം മുസിരിസ് ഗ്രോബാഗ് വിപണിയിലെത്തി. നേരത്തെ കോട്ടപ്പുറം മാർക്കറ്റിലെ പച്ചക്കായ, വിവിധ പച്ചക്കറികൾ, വാഴയില എന്നിവയുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മുസിരിസ് ബയോ ഫെർട്ടിലൈസർ എന്ന പേരിൽ വിപണിയിൽ ഇറക്കിയിരുന്നു. മുസിരിസ് അർബൻ പ്രോഡക്ട് എന്ന ബ്രാന്റിലാണ് മുസ്‌രിസ് ഗ്രോബാഗ് എന്ന കാർഷിക ബാഗുകൾ വിപണിയിൽ ഇറങ്ങിയത്. വിവിധ തരം പച്ചക്കറിതൈകൾ, ഔഷധസസ്യങ്ങൾ എന്നിവ കൃഷി ചെയ്യുവാൻ
Complete Reading

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

Comments Off on മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

മത്സ്യകൃഷി നടത്തുന്നത്തിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല് വിളയില്ലെന്ന വ്യാജ പ്രചരണം വളരെ വേഗത്തിൽ എല്ലാവരിലേക്കും എത്തിയതയും മന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമിൽ കരിമീൻ വിത്തുൽപ്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിർമ്മാണം ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ വി ആർ സുനിൽകുമാർഎം എൽ എ അദ്ധ്യക്ഷത വഹിച്ചു. 2.93 കോടി
Complete Reading

‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

Comments Off on ‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ ആയ മോഹൻലാല്‍ ലോക്ഡൗണ്‍ കാലം കൃഷിയില്‍ മികച്ച വരവറിയിച്ചിരിക്കുകയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന അര ഏക്കർ സ്ഥലത്താണ് മോഹന്‍ലാല്‍ കൃഷി പരീക്ഷിച്ചിരിക്കുന്നത്. ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷി മികച്ച വിളവ് തന്നെയാണ് നല്‍കിയിരിക്കുകയാണ്. വെണ്ടയും വഴുതനയും തക്കാളിയുമാണ് കൃഷിയിടത്തിലെ പ്രധാന ഫലങ്ങള്‍. നേരത്തെ തന്നെ പറമ്പിൽ കൃഷി ഇറക്കിയിരുന്നെങ്കിലും ലോക്ഡൗൺ കാലത്ത് ആണ് താരം ഇതിൽ സജീവമാകുന്നത്. കൃഷിയിടത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. നിലവില്‍
Complete Reading

ആര്‍ത്താറ്റ് കൃഷിഭവനില്‍ തൈകൾ സൗജന്യ വിതരണത്തിന് എത്തി

Comments Off on ആര്‍ത്താറ്റ് കൃഷിഭവനില്‍ തൈകൾ സൗജന്യ വിതരണത്തിന് എത്തി

ആര്‍ത്താറ്റ് കൃഷിഭവനില്‍ വിവിധയിനം നടീല്‍ വസ്തുക്കള്‍ വിതരണത്തിനായി എത്തിയിയതായി കൃഷി ഓഫീസര്‍ അറിയിച്ചു. ആവശ്യക്കാര്‍ ഉടന്‍ കൃഷിഭവനുമായി ബന്ധപ്പെടണം. നല്ലയിനം കറിവേപ്പ്, ആറാം മാസം കായ്ക്കുന്ന മുരിങ്ങ, മാതള തൈകള്‍, ഞാവല്‍ തൈകള്‍ എന്നിവ സൗജന്യമായി നല്‍കും. റെഡ് ലേഡി പപ്പായ (10 രൂപ), നല്ലയിനം തെങ്ങിന്‍ തൈകള്‍ (55 രൂപ), പ്ലാവ് ഗ്രാഫ്റ്റ് (20 രൂപ), നേന്ത്രന്‍ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ (10 രൂപ) എന്നിവയും വിതരണത്തിന് തയ്യാറായിട്ടുണ്ട്.

ജീവനി വിപണിയിൽ

Comments Off on ജീവനി വിപണിയിൽ

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഭക്ഷ്യസംസ്‌കരണ വകുപ്പ് വികസിപ്പിച്ചെടുത്ത ‘ജീവനി’ ആരോഗ്യ പാനീയതിന്റെ വിപണനോദ്ഘാടനം ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വഹിച്ചു. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, നെല്ലിക്ക, നാരങ്ങ എന്നിവയിലെ ഔഷധഗുണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ ആരോഗ്യ പാനീയം തയ്യാറാക്കിയിരിക്കുന്നത്.

കൊടുങ്ങല്ലൂരിന്റെ ‌ സ്വന്തം ജൈവവളം

Comments Off on കൊടുങ്ങല്ലൂരിന്റെ ‌ സ്വന്തം ജൈവവളം

കോട്ടപ്പുറം ചന്തയിലെ തൊഴിലാളികളും വ്യാപാരികളും മാലിന്യം കളയാൻ ബുദ്ധിമുട്ടാറില്ല.  മാലിന്യം ശേഖരിച്ച് വളമാക്കി മാറ്റാൻ   നഗരസഭ കൂടെയുണ്ട്‌. ശാസ്ത്രീയമായി നിർമിച്ച, കൊടുങ്ങല്ലൂരിന്റെ സ്വന്തം ജൈവവളം മുസിരിസ് ഫെർട്ടിലൈസേഴ്സ് എന്ന ബ്രാൻഡിൽ  നഗരസഭ പുറത്തിറക്കുന്നുമുണ്ട്‌.  കോട്ടപ്പുറം മാർക്കറ്റിൽ ആഴ്ചയിൽ രണ്ടു ദിവസത്തെ ചന്തകളിൽ നിന്നും ലഭിക്കുന്ന വാഴയില ഉൾപ്പെടെയുള്ള ജൈവമാലിന്യം നഗരസഭ ശേഖരിച്ചു വളമാക്കി മാറ്റുകയാണ്.  ടി കെ എസ് പുരത്തുള്ള ബയോ കമ്പോസ്റ്റിങ്‌ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവവളം 50, 20, പത്ത് കിലോഗ്രാം പാക്കുകളിൽ വിപണിയിലെത്തും. പച്ചക്കറികളുൾപ്പെടെ
Complete Reading

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

 എഴുത്തു ജോലികൾക്ക് ഭർത്താവ് വാടകയ്ക്കെടുത്ത വീട്ടിൽ  കൊക്കഡാമ എന്ന അലങ്കാരചെടി കൃഷിയിലൂടെ സ്മിത വളർത്തിയെടുത്തത് പുതുജീവിതം. വിദേശത്തുൾപ്പെടെ ചാനലുകൾക്കും സ്റ്റേജ് പ്രോഗ്രാമുകൾക്കും സ്ക്രിപ്റ്റെഴുതുന്ന സ്മിതയുടെ ഭർത്താവ് ജെബിൻ ജോസഫിന് സ്വസ്ഥമായിരുന്ന് എഴുതാൻ വേണ്ടിയെടുത്ത വീട്ടിൽ ഇപ്പോൾ വിദേശിയും സ്വദേശിയുമായ അലങ്കാര ചെടികളാണ് നിറയെ. കൊക്കഡാമ എന്ന ജപ്പാനീസ് ഇന്റീരിയർ അലങ്കാരകൃഷിയിലൂടെ മികച്ച സാമ്പത്തിക നേട്ടവും ഉണ്ടാക്ക നാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബം. ക്രിയാത്മകമാക്കി ലോക്ഡൗൺ ആളൂർ സ്വദേശി സ്മിതയും ഭർത്താവ് പാവറട്ടി സ്വദേശി കുണ്ടുകുളങ്ങര ജെബിനും കഴിഞ്ഞ മാർച്ചിലാണ്
Complete Reading

പ്രണയം തുളുമ്പുന്ന പാരിജാതം…

Comments Off on പ്രണയം തുളുമ്പുന്ന പാരിജാതം…

അപൂർവ്വ പുഷ്പങ്ങളിൽ ഒന്നാണ് പാരിജാതം. പ്രണയം തുളുമ്പുന്ന സുഗന്ധമാണ് ഇതിന്. ശ്രീകൃഷ്ണൻ ഇന്ദ്രനുമായി യുദ്ധം ചെയ്ത് സത്യഭാമയ്ക്കു വേണ്ടി പരിജാതത്തെ ദേവലോകത്ത് നിന്ന് ഭൂമിയിൽ എത്തിച്ചു, എന്ന ഐതിഹ്യം നമ്മെ ഓർമ്മപ്പെടുത്തുന്നതും അതുതന്നെയാണ്.                                                              
Complete Reading

Create AccountLog In Your Account