മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

Comments Off on മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരി അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍ ‘ബേണ്‍ഡ് ഷുഗര്‍’ മാന്‍ ബുക്കര്‍ പ്രൈസ്- 2020ന്റെ ദീര്‍ഘ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഇന്ത്യന്‍ വായനക്കാര്‍ക്കായി നേരത്തെ ഇത് ‘ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍’ എന്ന പേരിലായിരുന്നു ഇറക്കിയത്. ഒരമ്മയും മകളും തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധം പ്രമേയമാകുന്ന നോവലില്‍ മകള്‍ പിന്നീട് ഓര്‍മ നഷ്ടപ്പെട്ട നിലയിലാണെത്തുന്നത്. ഒരേ സമയം സ്‌നേഹത്തിന്റെയും ചതിയുടെയും കഥയാണിതെന്ന് ബുക്ക് പ്രൈസ് അധികൃതര്‍ നിരീക്ഷിക്കുന്നു. ബുക്കര്‍ പ്രൈസ് പട്ടികയില്‍ ഉള്‍പ്പെട്ടു എന്നറിഞ്ഞപ്പോള്‍ അത്ഭുതപരതന്ത്രയായെന്നും
Complete Reading

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

Comments Off on കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

കൊറോണക്കാലത്ത് വായനയൊന്നും കാര്യമായി നടന്നില്ല എന്നതാണ് സത്യം. ചുറ്റിലും കേൾക്കുന്ന വാർത്തകൾ മനസ്സിലേക്ക് വല്ലാത്തൊരു സിസ്സംഗതയും നിരാശയും വാരിനിറച്ചുകൊണ്ടിരിക്കുന്നു. ജീവിതമെന്ന അനിശ്ചിതത്വത്തിനുമേൽ കൂടുതൽ അനിശ്ചിതത്വം വന്ന് മൂടുന്നതുപോലെ ഒരു തോന്നൽ. ഇന്നോളം എന്റെ ഏത് അശാന്തിയെയും ശാന്തമാക്കിത്തന്നത് അക്ഷരങ്ങളാണ് എന്ന യാഥാർത്ഥ്യവും മുന്നിലുണ്ട്. അങ്ങനിരിക്കുമ്പോഴാണ്, പ്രിയ സുഹൃത്ത് അരുൺ വിളിച്ചു പറഞ്ഞത് വീട്ടിലേക്ക് വരുന്നുണ്ടെന്ന്. അരുൺ കേരളാപോലീസിൽ സ്‌പെഷ്യൽ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്.  “നീ എന്തിനാണ് വീട്ടിൽ വരുന്നത് ഞാൻ ക്രൈം ഒന്നും ചെയ്തിട്ടില്ല” എന്ന് പറഞ്ഞപ്പോൾ
Complete Reading

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം കണ്ടു ശീലിച്ച കണ്ണുകൾ സൂര്യപ്രകാശം കാണുവാൻ അസമർത്ഥമാവുന്നു”ഖലീൽ ജിബ്രാൻ.ഒരു കാലഘട്ടത്തെ കവിതയാക്കി മാറ്റിയ കലാപകാരിയായിരുന്നു ജിബ്രാൻ. ജീവിതം തന്നെ ജിബ്രാന്റെ തൂലികയിൽ കവിതയായി ഒഴുകി പരന്നു.കവിത ജിബ്രാന് സാമൂഹ്യ പരിവർത്തനത്തിനുള്ള ഉപാധിയായിരുന്നു.ചിത്രകാരൻ, തത്ത്വജ്ഞാനി എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ.ബാല്യത്തിലെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും കവിതയുടെ ചിറകിലേറി ജിബ്രാൻ പറന്നുയർന്നു. കവിത ജിബ്രാന് അതിജീവനത്തിനുള്ള ആത്മമന്ത്രം ആയിരുന്നു. തന്റെ കവിതകളിലൂടെ ജിബ്രാൻ അക്ഷരങ്ങളെ നിറങ്ങളാക്കി മാറ്റി.ജിബ്രാന്റെ കൃതികളിൽ ഏറെ പ്രശസ്തമാണ് ‘ഒടിഞ്ഞ ചിറകുകൾ’.ഉയർന്ന
Complete Reading

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

ജൂത കവി ചാൾസ് റെസ്നിക്കോഫ്‌, (charles Reznikkof)ഒരു വായന- അടുത്തകാലത്താണ് ജൂത കവിയായ ചാൾസ് റെസ്നിക്കോഫിന്റെ കവിതകൾ വായിച്ചത്. വ്യക്തവും കൃത്യവുമായ എഴുത്തുരീതി, നിഗൂഢാത്മകത, ചിലപ്പോൾ തീവ്രാനുഭവങ്ങളുടെയും വേദനകളുടെയും ചില സ്പർശങ്ങൾ…. !ഹീബ്രു ഭാഷയുടെ പാരമ്പര്യം ചികഞ്ഞെടുക്കുന്ന ചില സ്പർശങ്ങൾ അദ്ദേഹത്തിന്റെ ചില കവിതകളിൽ ഉണ്ട്. ജൂതൻ എന്ന നിലയിൽ, കവി എന്ന നിലയിൽ അനുഭവിക്കുന്ന അന്ത:സംഘർഷങ്ങൾ തന്നെയാണ് ചാൾസ്ന്റെ കവിതകളിൽ പ്രതിഫലിക്കുന്നത് വായനയിൽ കവിതയേക്കാൾ ശ്രദ്ധിച്ചത് കവിതയിൽ പടർന്നു പിടിച്ച സംഘർഷാത്മക ജീവിതമായിരുന്നു. ജീവനും മരണവും
Complete Reading

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

മനുഷ്യാസ്തിത്വത്തെ പറ്റിയുള്ള സങ്കീർണമായ സമസ്യകളും ജീവിതനിഗൂഡതകളും ഇഴ പിരിയുന്ന വായനാനുഭവമാണ്, ജേക്കബ് എബ്രഹാമിന്റെ ‘ഉറക്കം തൂങ്ങി മരങ്ങളുടെ നഗരം ‘ എന്ന കഥാ സമാഹാരം പകർന്നു തരുന്നത്. ‘ഉറക്കം തൂങ്ങി മരങ്ങളുടെ നഗരം ‘എന്ന ശീർഷകം തന്നെ വ്യത്യസ്തമാണ്. പ്രകൃതിയിൽ നിന്നും മനുഷ്യസഹജമായ ആർദ്രതകളിൽ നിന്നും അകന്ന് ജീവിത യാന്ത്രികതകളിലേക്ക് വ്യതിചലിക്കുന്ന ആധുനികാനന്തര മനുഷ്യന്റെ സ്വത്വ പ്രതിസന്ധികളുടെ സൂചകമായി മാറുന്നു ഈ ശീർഷകം.     നട്ടുച്ചയ്ക്കും തണുത്തു കിടക്കുന്ന കുഞ്ഞൻ മുറികളുള്ള, പച്ചപ്പ് തഴച്ചു കിടക്കുന്ന
Complete Reading

കഥപറയും നിഴലുകൾ…

Comments Off on കഥപറയും നിഴലുകൾ…

കൽത്തുറുങ്കുകൾക്കുള്ളിലെ ലോകം സാവധാനം അവൾക്കു പരിചിതമായി. അസ്വാതന്ത്ര്യത്തിന്റെ കാണാച്ചങ്ങലകൾ അവളുടെ സ്വപ്നങ്ങളെപോലും ഇരുട്ട് നിറഞ്ഞതാക്കി. കാരണം മുഷിഞ്ഞു ചുരുണ്ട കിടക്കവിരികൾക്കു മേലിരുന്നാണ് അവൾ തന്റെ കൗമാരം അനുഭവിച്ചത്‌. ഇവൾ ആരെന്നല്ലേ ? ഇതാണ് മീര. ഒരു കുഞ്ഞു ഉറുമ്പിനെപോലും നോവിക്കാതെ അധികാരത്തിന്റെ ഗർവ്വിനാൽ ഇരുട്ടറക്കുള്ളിൽ അടക്കപെട്ടവൾ. നാവിൽ രുചിപച്ചകൾ ഇല്ലാത്ത കണ്ണിൽ വരൾച്ച മാത്രമുള്ള കനൽ കാലങ്ങളിൽ നിന്നും ഓടി ഒളിക്കുവാൻ പറ്റാത്ത വണ്ണമാണ് കാലം മീരയെ കെട്ടിയിട്ടത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന മീര എന്ന
Complete Reading

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Comments Off on പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

റിക്ഷ ചവിട്ടിയ അയാൾ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു: “നിങ്ങൾക്ക് സ്ത്രീകളെ കിട്ടണമെന്ന് അത്ര നിർബന്ധമാണോ സാബ്?” …..ഞാൻ ആവേശത്തോടെ പറഞ്ഞു: “അതെ, കിട്ടിയാൽ നന്നായിരുന്നു.” “എങ്കിൽ നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ. എന്റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം. 200 രൂപ തന്നാൽ മതി.” -വിശുദ്ധ പാപങ്ങളുടെ ഇന്ത്യ വായിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പുസ്തകം ഉണ്ടാക്കിയ ആഘാതം ഉള്ള് വിറപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് പിന്നിട്ടിട്ടും, രാജ്യപുരോഗതി ബഹിരാകാശം കടന്നു പോയിട്ടും, ഇങ്ങനെയും കുറെ ജീവിതങ്ങൾ ഈ
Complete Reading

വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

Comments Off on വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

തേക്കിൻകാട് വഴിയരികിലെ മരത്തണലിലിരുന്നു കഥ പറയും പോലെ ഒരു പുസ്‌തകം … ഇടക്ക് ഒരു ചായയോ കടലപ്പൊതിയോ പോലെ വന്നുപോകുന്ന സ്നേഹതന്മാത്രകൾ അതാണ് പി ഉണ്ണിമേനോൻ എഴുതിയ വെണ്ചാമരങ്ങൾ . സൗഹർദം ആഘോഷമാക്കിയ ഒരു ഭൂതകാലം എല്ലാവരിലും ബാക്കിയാകുന്ന നൊസ്റ്റാൾജിയ ആണ് ഇവിടെയും കഥാതന്തു. മുന്നിലും പിന്നിലും പൂക്കളം തീർക്കുന്ന ആ ഓര്മവട്ടങ്ങളിൽ വന്നു പോകുന്നവർ മലയാളിക്കു ഏറെ പ്രിയപ്പെട്ട പദമരാജനും എം ടി യും രാമു കാര്യാട്ടും ജോസഫ് മുണ്ടശ്ശേരിയും ശോഭന പരമേശ്വ രൻ നായരുംഎസ്
Complete Reading

Create AccountLog In Your Account