നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

Comments Off on നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

നയൻതാര ചിത്രം മൂക്കുത്തി അമ്മൻ ഒടിടി റിലീസിന്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ സംവിധായകൻ ആർ.ജെ ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ മൂക്കുത്തി അമ്മനായാണ് നയൻതാരയെത്തുന്നത്. ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ.

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് ദശരഥം. കാലങ്ങള്‍ക്കപ്പുറം പോകുന്ന പ്രമേയമായിരുന്നെങ്കിലും ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. 1989 ഒക്ടോബര്‍ 19നാണ് ദശരഥം റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ അനായാസമായ അഭിനയം, രേഖ, മുരളി, നെടുമുടി വേണു എന്നിവരുടെ പ്രകടനം. മികച്ച ഗാനങ്ങള്‍..വിജയ ചിത്രത്തിന് വേണ്ട ചേരുവകളെല്ലാം ഉണ്ടായിട്ടും പരാജയപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ചിത്രത്തിന്റെ സംവിധാനം. ലോഹിക്ക് ആ വര്‍ഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ദശരഥം നേടിക്കൊടുത്തു. ചിത്രത്തിന് 31 വയസ് തികയുമ്പോള്‍
Complete Reading

നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

Comments Off on നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

എപ്പോഴും ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള അദയ്ക്ക് നിരവധി ആരാധകരുമുണ്ട്. ഇത്തവണ വസ്ത്രത്തിന് പകരം പൂക്കളാണ് അദ ധരിച്ചിരിക്കുന്നത്. നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി എത്തി എന്നാണ് അദ ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ‘1920’ എന്ന ചിത്രത്തിലൂടെയാണ് അദ സിനിമയിലെത്തുന്നത്. പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായി താരം മാറുകയായിരുന്നു. ‘കമാന്‍ഡോ ത്രി’യായിരുന്നു അദയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

Comments Off on രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമാതാവുമായാണെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. സെപ്റ്റംബർ നാലിനായിരുന്നു പുതിയ പ്രോജക്ടിന്‍റെ പ്രഖ്യാപനം നടന്നത്. 1998 ൽ റിലീസായ സമ്മർ ഇൻ ബെത്‌ലേഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം
Complete Reading

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

അവതാറിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ചിത്രത്തിന്‍റെ സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അർനോൾഡ് ഷ്വാസ്നെഗറുമായുള്ള വിഡിയോ കോൺഫറൻസിലൂടെയാണ് കാമറൂൺ അവതാറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. അവതാർ 2 ന്‍റെ ജോലികൾ നൂറ് ശതമാനം പൂർത്തിയായതായി കാമറൂൺ അറിയിച്ചു. തന്നെയുമല്ല അവതാർ മൂന്നാം ഭാഗത്തിന്‍റെ ജോലികൾ 95 ശതമാനം പൂർത്തിയായതായും സംവിധായകൻ വ്യക്തമാക്കി. ലോക്ക്ഡൗൺ കാരണം നാലര മാസത്തോളം സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. 2022 ൽ അവതാർ തിയെറ്ററിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെയിംസ്
Complete Reading

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

Comments Off on നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

സിനിമാതാരം കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഗൗതം കിച്ച്‌ലു ആണ് വരന്‍. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് ഗൗതം കിച്ച്‌ലു. ഒക്ടോബര്‍ 30 ന് മുംബൈയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിവാഹം എന്നും താരം അറിയിച്ചു. കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരുടേയും പ്രാര്‍ത്ഥനകളും ആശംസകളും ഉണ്ടാകണമെന്നും കാജല്‍ ഇന്‍സ്റ്റഗ്രാമില്‍
Complete Reading

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

സുരേഷ് ഗോപി വീണ്ടും മാസ് റോളിലെത്തുന്ന കാവലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ കൊവിഡ് പ്രതിസന്ധികൾ കാരണം ഷൂട്ടിങ്  നിർത്തി വെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ ഏഴിന് പാലക്കാട് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ . രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ലൊക്കേഷൻ വണ്ടിപ്പെരിയാറിലേക്ക് മാറ്റും. ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. തമ്പാന്‍ എന്നാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കസബയ്ക്കു ശേഷം നിതിന്‍ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗുഡ്‌വിൽ
Complete Reading

കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

Comments Off on കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

കോവിഡ് കാലത്തും സിനിമാപ്രേമികള്‍ക്കായി തിയേറ്റര്‍ സൗകര്യം ഒരുക്കി സണ്‍ സെറ്റ് സിനിമാ ക്ലബ്. ഡ്രൈവ് ഇന്‍ സിനിമാ സൗകര്യമാണ് കേരളത്തിലും എത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ഈ അസാധാരണ കാലത്തും തിയേറ്റര്‍ പ്രതീതി തരുന്ന അനുഭവമാണ് ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം. തുറസ്സായ സ്ഥലത്ത് കാറുകളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണിത്. കൃത്യമായ അകലം പാലിച്ച് വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്ത കാറിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ്
Complete Reading

സംഗീതത്തിന്റെ രാജശിൽപ്പി

Comments Off on സംഗീതത്തിന്റെ രാജശിൽപ്പി

ഗാനസാഹിത്യം കവിതയല്ലെന്നും കവിത ഗാനസാഹിത്യവുമല്ലെന്നും എന്നാൽ ഗാനസാഹിത്യത്തിൽ നിർബന്ധമായും കവിത വേണം എന്ന് നിഷ്കർഷ പാലിച്ച സംഗീതത്തിന്റെ രാജശിൽപ്പി പരവൂർ ജി. ദേവരാജൻ മാസ്റ്ററുടെ ജന്മവാർഷികമാണിന്ന്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് തനതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്തതിൽ മുഖ്യപങ്കു വഹിച്ചത് അദ്ദേഹമായിരുന്നു. കവിതാ ഗുണം ഒട്ടും ചോരാതെ ഫോകിന്റേയും കർണ്ണാടക – ഹിന്ദുസ്ഥാനി – പാശ്ചാത്യ സംഗീത സമ്പ്രദായങ്ങളുടേയും സാധ്യതകൾ വളരെ വിജയകരമായി മാസ്റ്റർ തന്റെ ഗാനങ്ങളിൽ ഉപയോഗിച്ചു. നിരീശ്വരവാദിയായിരുന്ന ആ മനുഷ്യൻ തന്നെയാണ് ഭക്തിരസം തുളുമ്പുന്ന “ഗുരുവായൂരമ്പലനടയിൽ
Complete Reading

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

ടീം ടൈംസ് ഓഫ് തൃശ്ശൂർ

Create AccountLog In Your Account