പറന്നിറങ്ങിയ അയൺമാനെകണ്ട് ഭയന്ന് വിറച്ചു നഗരം

പറന്നിറങ്ങിയ അയൺമാനെകണ്ട് ഭയന്ന് വിറച്ചു നഗരം

Comments Off on പറന്നിറങ്ങിയ അയൺമാനെകണ്ട് ഭയന്ന് വിറച്ചു നഗരം

ക​ൽ​പ്പി​ത ക​ഥ​ക​ളി​ലെ ഇ​രു​മ്പു​മ​നു​ഷ്യ​നും അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ​ക്കും സ​മാ​ന​മാ​യ രൂ​പം മാ​ന​ത്തു പ​റ​ക്കു​ന്ന​തു ക​ണ്ട് ആ​ദ്യം ആ​ളു​ക​ൾ ഭ​യ​ന്നു. നോക്കിനിൽക്കെ താഴ്ന്നുവന്ന രൂപം കനാലിനോടു ചേർന്ന പൊന്തക്കാടിനിടയിലിറങ്ങി. ഇതോടെ പരിഭ്രാന്തിയേറിയപ്പോൾ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഒ​ടു​വി​ൽ പൊ​ലീ​സ് കനാലിലിറങ്ങി പൊന്തക്കാട്ടിൽ നിന്ന് “പേടിപ്പെടുത്തുന്ന രൂപത്തെ’ പൊക്കിയെടുത്തപ്പോഴാണ് പ​രി​ഭ്രാ​ന്തി​ ചി​രി​ക്കും ആ​ശ്വാ​സ​ത്തി​നും വ​ഴി​മാ​റി​യ​ത്. പ​റ​ന്നു​ന​ട​ന്ന​തു വെ​റു​മൊരു ബലൂണായിരുന്നു. രൂപംകൊണ്ട് യന്ത്രമനുഷ്യനെപ്പോലെ തോന്നിച്ചു എന്നു മാത്രം. ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡയിലെ ധൻകൗർ നഗരത്തെയാണ് ഒരു ബലൂൺ‌ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കിയത്. ബലൂണിന് അയൺമാന്‍റെ രൂപമായതാണ്
Complete Reading

ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

Comments Off on ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

അമെരിക്കൻ ടെലിവിഷൻ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംപ്രേഷണം നിർത്തുന്നു. ചാനലിന്‍റെ ഉടമസ്ഥരായ വാർണർ മീഡിയ ഇന്‍റർനാഷണലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 15ഓടെയാണ് സംപ്രേണം നിർത്തുന്നത്. ഇന്ത്യയും പാകിസ്ഥാനും കൂടാതെ ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലും ഈ ചാനലുകൾ  ലഭിക്കില്ല. കാർട്ടൂൺ നെറ്റ് വർക്കും, പോഗോയും വാർണർ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാൽ ഇവ ഇന്ത്യയിൽ സംപ്രേഷണം തുടരും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്ബിഒ അവസാനിപ്പിക്കുന്നത്. തങ്ങളുടെ ബ്രാൻഡുകളെ വീടുകളിലേക്ക്
Complete Reading

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

യൂറോപ്പിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യങ്ങള്‍. ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. യൂറോപ്പിൽ കഴിഞ്ഞ ആഴ്ച ഏഴ് ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മുൻ ആഴ്ചകളേക്കാൾ 34 ശതമാനം വർധനവുണ്ടായി. ഒരു പരിധി വരെ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതുകൊണ്ടാണിത്. എന്നാല്‍ മരണ നിരക്കും കൂടുന്നത് ഗൗരവമായി കാണണമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. മരണ നിരക്ക് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 16 ശതമാനം ഉയര്‍ന്നു. ബ്രിട്ടൻ,
Complete Reading

ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

Comments Off on ആമസോണില്‍ 20,000ത്തിനടുത്ത് ജീവനക്കാര്‍ക്ക് കോവിഡ്

തങ്ങളുടെ 20000 ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി, ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണ്‍. മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെയും 19800 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ആമസോണിന്‍റെ വെളിപ്പെടുത്തല്‍‍. ജീവനക്കാരില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കമ്പനി യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കുന്നതായും കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നില്ലെന്നും ഉള്ള ആരോപണവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തങ്ങള്‍ കോവിഡിനെ കുറിച്ചുള്ള ഓരോ
Complete Reading

ഇന്ന് ഒക്ടോബർ 1 ലോക വയോജന ദിനം

Comments Off on ഇന്ന് ഒക്ടോബർ 1 ലോക വയോജന ദിനം

ലോക വയോജന ദിനം.വന്ദ്യ വയോധികര്‍ക്കായൊരു ദിനം….. 1990 ഡിസംബർ പതിനാലിനാണ് ഒക്ടോബർ ഒന്ന് ലോക വൃദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിക്കുന്നത്. വാര്‍ധക്യം ഒരു ജീവിതാവസ്ഥ മാത്രമാണ്, നാളെ നാം ഓരോരുത്തരും എത്തിച്ചേരുന്ന ഒരവസ്ഥ. അതൊരിക്കലും സാമൂഹികമോ സാമ്പത്തികമോ ആയ ബാധ്യതയല്ല…. ശാരീരികമായി അവശതകൾ വന്നു ചേർന്നാലും, ജീവിതമാകുന്ന പാഠശാല നൽകിയ അറിവിന്റെ അക്ഷയ ഖനിയാണ് ഓരോ മുത്തശ്ശന്മാരും മുത്തശ്ശിമാരും … അതുകൊണ്ടു തന്നെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ അവരുടേതായ പ്രാധാന്യമേറിയ ഒരു പങ്ക്
Complete Reading

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

Comments Off on കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു‌. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന്​ അമേരിക്കയിലേക്ക്​ ​പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്​. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി​ന്‍റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തിന്‍റെ 15ാമത് അമീറായി സ്​ഥാനമേറ്റത്. 1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ്
Complete Reading

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ഡൗൺലോഡും  മെസേജിംഗ്, പേയ്മെന്റ് ആപ്പ് വീചാറ്റിന്റെ ഉപയോഗവും നിരോധിക്കുന്നതായി അമേരിക്ക വെള്ളിയാഴ്ച ഉത്തരവിട്ടു. യു.എസ്-ചൈന പിരിമുറുക്കങ്ങളും, അമേരിക്കൻ നിക്ഷേപകർക്ക് ടിക് ടോക്കിന്റെ വിൽപ്പന ഇടപാട് ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കുമിടയിലാണ് ആപ്പുകളുടെ നിരോധനം ഞായറാഴ്ച നടപ്പിലാവുക. “യു.എസിന്റെ ദേശീയ സുരക്ഷ, വിദേശനയം,  സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി,” യു.എസ് വാണിജ്യ സെക്രട്ടറി
Complete Reading

ടിക് ടോക്: ഒറാക്കിളിനെ തെരഞ്ഞെടുത്ത് ചൈനീസ് കമ്പനി

Comments Off on ടിക് ടോക്: ഒറാക്കിളിനെ തെരഞ്ഞെടുത്ത് ചൈനീസ് കമ്പനി

അമെരിക്കയിലെ ടിക് ടോക്കിന്‍റെ പ്രവർത്തനങ്ങൾ യുഎസ് കമ്പനിക്കു വിൽക്കണമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്ത്യശാസനം പാലിക്കാൻ ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പിന്‍റെ ചൈനീസ് ഉടമകളായ ബൈറ്റ്ഡാൻസ് നീക്കം ഊർജിതമാക്കി. യുഎസിലെ ടിക് ടോക്കിനെ വാങ്ങാൻ ആദ്യം രംഗത്തുവന്ന മൈക്രോസോഫ്റ്റിനെയല്ല, പിന്നാലെയെത്തിയ ഒറാക്കിളിനെയാണ് അവർ തെരഞ്ഞെടുത്തതെന്നു സൂചന. ടിക് ടോക്ക് വാങ്ങാനുള്ള തങ്ങളുടെ നീക്കം ചൈനീസ് കമ്പനി നിരസിച്ചതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.  ടിക് ടോക്കിന്‍റെ പ്രവർത്തനം യുഎസ് കമ്പനിക്കു കൈമാറുന്നില്ലെങ്കിൽ അതു നിരോധിക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. സെപ്റ്റംബർ
Complete Reading

കോവിഡ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

Comments Off on കോവിഡ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

കൊറോണ വൈറസ് പകർച്ചവ്യാധി ലോകത്തെ ബാധിച്ചതുമുതൽ, അതിന്റെ ഉത്ഭവത്തെക്കുറിച്ച് പലതരത്തിൽ ഉള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയതായി ഒരു ചൈനീസ് വൈറോളജിസ്റ്റിന്റെ ആരോപണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹോങ്കോംഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്-യാൻ. തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഉടനെ പ്രസിദ്ധീകരിക്കുമെന്നും അവർ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ചൈനീസ് സർക്കാരിൽ നിന്ന് ഒളിച്ചോടിയതായി പറയപ്പെടുന്ന ഇവർ വെള്ളിയാഴ്ച ഐടിവിയിൽ പ്രത്യക്ഷപ്പെടുകയും
Complete Reading

നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

Comments Off on നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

വിപരീത ഫലം കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ബ്രിട്ടീഷ് കമ്പനി അസ്ട്രാസെനക അറിയിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് വിപരീത ഫലം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിനാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 18,000 പേരിലാണ് വാക്സിന്‍ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്. അസ്ട്രാസെനക ഓക്സ്ഫെഡ് കൊറോണ വൈറസ് വാക്സീന്റെ (AZD1222) ക്ലിനിക്കൽ ട്രയൽ പുനരാരംഭിച്ചു. വാക്സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ)യുടെ
Complete Reading

Create AccountLog In Your Account