കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ: 14 ഒഴിവുകൾ

കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ: 14 ഒഴിവുകൾ

Comments Off on കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ: 14 ഒഴിവുകൾ

ജില്ലയിലെ വിവിധ കുടുംബശ്രീ പദ്ധതികളുടെ ബ്ലോക്ക് തല നിർവഹണത്തിനായി ബ്ലോക്ക് കോ ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് കോ ഓർഡിനേറ്റർ (എൻആർഎൽഎം), ബ്ലോക്ക് കോ ഓർഡിനേറ്റർ (ഡിഡിയുജികെവൈ), എന്നീ തസ്തികകളിലായി 14 ഒഴിവുകളാണുള്ളത്. ബിരുദാനന്തര ബിരുദമാണ് യോഗ്യത. 35 വയസ്സിൽ കൂടാൻ പാടില്ല. 20000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷ അയക്കേണ്ട വിലാസം: കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ,കുടുംബശ്രീ, രണ്ടാം നില,സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ, 680003 ഫോൺ: 0487-2362517. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ
Complete Reading

റാങ്ക്പട്ടിക റദ്ദായി

Comments Off on റാങ്ക്പട്ടിക റദ്ദായി

തൃശൂര്‍ ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ പ്ലംബര്‍/പ്ലംബര്‍ കം ഓപ്പറേറ്റര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 200/15 ആര്‍/എല്‍ നമ്പര്‍.795/2017/ഡിഒആര്‍) തെരഞ്ഞെടുപ്പിന് വേണ്ടി 2017 ആഗസ്റ്റ് 10ന് നിലവില്‍ വന്ന റാങ്ക്പട്ടിക കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2020 ആഗസ്റ്റ് 11 ന് റദ്ദായതായി പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

Comments Off on ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

നീറ്റ് 2020 പരീക്ഷ എഴുതി തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 29 ന് കരിയര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷ്ണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെബിനാര്‍ നടത്തുക. ഗൂഗിള്‍ ആപ്ലിക്കേഷന്‍ വഴി സൗജന്യമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള കുട്ടികള്‍ സെപ്റ്റംബര്‍ 28ന് മുന്‍പായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഓഫീസ് പ്രവര്‍ത്തി സമയത്തില്‍ വിളിക്കേണ്ട നമ്പറുകള്‍ : 0487-2331016, 2333742, 9446228282.

പ്രൊജക്ട് ഫെല്ലോ

Comments Off on പ്രൊജക്ട് ഫെല്ലോ

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബോട്ടണി, സുവോളജി, പ്ലാന്റ് സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദം ആണ് യോഗ്യത. താൽപര്യമുളളവർ ബയോഡാറ്റ സഹിതമുളള അപേക്ഷയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സെപ്റ്റംബർ 4 വൈകീട്ട് അഞ്ച് മണിക്കകം administration@kfri.res.in എന്ന ഇ-മെയിൽ വിലാസത്തിൽ അയ്ക്കണം. അപേക്ഷയുടെ മാതൃക www.kfri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0487 2690100.

Create AccountLog In Your Account