Breaking :

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു‍. 26 പേർ മരണമടഞ്ഞു. 6037 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 734 പേരുടെ ഉറവിടം വ്യക്തമല്ല.  തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  
Complete Reading

കോർപ്പറേഷനിൽ ഓൺലൈൻ കൗൺസിൽ യോഗം: ഹൈക്കോടതി വിശദീകരണം തേടി

Comments Off on കോർപ്പറേഷനിൽ ഓൺലൈൻ കൗൺസിൽ യോഗം: ഹൈക്കോടതി വിശദീകരണം തേടി

 മുന്നൊരുക്കങ്ങളില്ലാതെ കോർപ്പറേഷനിൽ ഓൺലൈൻ കൗൺസിൽ യോഗങ്ങൾ നടത്തിയതു സംബന്ധിച്ച് ഹൈക്കോടതി മേയറുടെയും സെക്രട്ടറിയുടേയും വിശദീകരണം തേടി. മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ യോഗങ്ങളുടെ സാധുത ചോദ്യം ചെയ്ത് കോർപ്പറേഷനിലെ കോൺഗ്രസ് വനിതാ കൗൺസിലർ പ്രിൻസി രാജു നൽകിയ ഹർജിയിലാണ് നടപടി. 10 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ഇരു ഭാഗത്തേയും പ്രാഥമിക വാദം കേട്ട ശേഷം ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്. ഓൺലൈൻ യോഗം ചേരുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നൊരുക്കങ്ങൾ നടത്താതെയുമുള്ള യോഗം നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. യോഗവിവരംപോലും കൗൺസിലർമാരെ
Complete Reading

മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

Comments Off on മയക്കു മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കേസില്‍ രാവിലെ മുതല്‍ ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തതു വരികയായിരുന്നു.

അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

Comments Off on അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

കൊവിഡിനെ തുടർന്ന് അങ്ങാടികൾ അടച്ചിട്ടതോടെ പ്രതിസന്ധിയിലായി വ്യാപാരികളും തൊഴിലാളികളും. ജില്ലയിലെ പ്രധാന മാർക്കറ്റുകളായ ശക്തൻ, മത്സ്യമാർക്കറ്റ്, ജയ് ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി എന്നിവിടങ്ങളെല്ലാം നാളുകളായി അടഞ്ഞു കിടക്കുകയാണ്. പൊലീസ് പരിശോധനകൾക്ക് ശേഷം മാത്രമാണ് ഇവിടേക്ക് പ്രവേശനം. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നുണ്ട്. അതോടൊപ്പം ആയിരക്കണക്കിന് തൊഴിലാളികളും ആയിരത്തോളം ചുമട്ടുതൊഴിലാളികളും പ്രതിസന്ധിയിലാണ്. അശാസ്ത്രീയമായി ലോക് ഡൗൺ ഏർപ്പെടുത്തുന്നതാണ് കടകൾ അടച്ചിടേണ്ടി വരുന്നതിന് കാരണമെന്നാണ് വ്യാപാരികൾ ഉയർത്തുന്ന ആക്ഷേപം.അശാസ്ത്രീയ ലോക് ഡൗണിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേരള വ്യാപാരി
Complete Reading

തൃശ്ശൂർ-വടക്കാഞ്ചേരി-വാഴക്കോട് സംസ്ഥാനപാതയിൽ ദുരിതയാത്ര

Comments Off on തൃശ്ശൂർ-വടക്കാഞ്ചേരി-വാഴക്കോട് സംസ്ഥാനപാതയിൽ ദുരിതയാത്ര

 തൃശ്ശൂർ-വടക്കാഞ്ചേരി-വാഴക്കോട് സംസ്ഥാനപാതയിൽ റോഡ് പലഭാഗത്തും തകർന്നുകിടക്കുന്നു. ഉന്നത നിലവാരത്തിൽ ടാറിങ്ങിനായി കോടികൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. മഴ കഴിയാതെ ടാറിങ് നടക്കില്ലെന്ന് നിരത്ത്‌ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിലവിൽ കാനകളുടെയും കലുങ്കുകളുടെയും പുനർനിർമാണമാണ് നടക്കുന്നത്. അകമലയിൽനിന്ന് റോഡ് പ്രവൃത്തികളുടെ ഭാഗമായി പൊളിച്ചിട്ടതിനാൽ വടക്കാഞ്ചേരിയിലെത്താൻ ഏറെ പ്രയാസപ്പെടണം.ഈ ഭാഗത്ത് കൈയേറ്റം ഒഴിപ്പിക്കുന്ന പ്രവൃത്തികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. ഒഴിപ്പിക്കലിനെതിരേ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്. കലുങ്കുകൾ പുതുക്കിപ്പണിത ഭാഗത്ത് വരമ്പുകൾ ഉയർന്നു നിൽക്കുന്നു. കൈയേറ്റം ഒഴിപ്പിച്ച സ്ഥലത്തെ കിണർ സംസ്ഥാനപാതയിലാണ് നിൽക്കുന്നത്. ഇതിനു
Complete Reading

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു. 916 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9658 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 36,580 ആണ്. 26,609 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് ബുധനാഴ്ച രോഗം സ്ഥീരികരിച്ചത്. ഇതില്‍ 21 പേര്‍ക്ക് സെന്‍ട്രല്‍ പ്രിസന്‍ ആന്‍ഡ് കറക്ഷന്‍
Complete Reading

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി
Complete Reading

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

Comments Off on കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം. നവാതിഥിയായ പെൺകുഞ്ഞിനുള്ള ആദ്യ ഉപഹാരമായി ജില്ലാ കലക്ടർ എസ് ഷാനവാസെത്തി തൊട്ടിൽ കൈമാറി. സന്തോഷ സൂചകമായി ആശുപത്രി അധികൃതർ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഒക്ടോബർ 27ന് രാത്രി 11 മണിക്കാണ് 25കാരിയായ ഗർഭിണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രവേശന സമയത്ത് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായി. ജില്ലാ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ പ്രസവ വാർഡിൽ ബുധനാഴ്ച രാവിലെ
Complete Reading

നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

Comments Off on നടന്നു പോകുന്ന ഒരു സ്കൂള്‍: വൈറലായി വീഡിയോ

ഒരു യാത്ര പോകുമ്പോള്‍, ഇഷ്ടപ്പെട്ട മറ്റൊരു നാട്ടിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ വീടിനെയും കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണ്. ഇവിടെ കേരളത്തില്‍ തന്നെ പ്രളയത്തിന് ശേഷം താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളൊക്കെ തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയിരുന്നു. വീടിനെ തന്നെ തിരിച്ചുവെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിദഗ്ധ സംഘത്തെ കൊണ്ടുവന്നാണ് ഇത്തരം ജോലികള്‍ ചെയ്യിക്കുന്നത് എന്നുമാത്രം. ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള ഓരോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വീടല്ല, ഒരു സ്കൂളാണ്
Complete Reading

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

Comments Off on വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍

വിതരണത്തിനൊരുങ്ങി അനെര്‍ട്ടിന്റെ സൗരസുവിധ കിറ്റുകള്‍. 2018 മുതല്‍ കേരളത്തില്‍ അനുഭവപ്പെട്ട മഹാപ്രളയത്തില്‍ വൈദ്യുതിയും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടിരുന്നു. ഈ അവസ്ഥയെ മറികടക്കുന്നതിനായി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യു ആന്റ് റിന്യുവെബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്‌നോളജി) രൂപപ്പെടുത്തിയ സോളാര്‍ലാന്റേണ്‍ ഉപകരണമാണ് സൗരസുവിധ കിറ്റ്. സോളാര്‍ പാനല്‍ ഉപയോഗിച്ച് ഊര്‍ജ്ജം സംഭരിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ലാന്റേണ്‍ ഉപകരണത്തില്‍ അപകടമേഖലകളില്‍ വൈദ്യുതി തടസ്സപ്പെടുമ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവും, വെളിച്ചത്തിന് സോളാര്‍ ലൈറ്റും,
Complete Reading

Create AccountLog In Your Account