പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

Comments Off on പീച്ചി ഡാമിലേക്ക് സന്ദർശകപ്രവാഹം; തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ

പീച്ചി: ഡാമിലേക്കു സഞ്ചാരികൾ ഒഴുകിയെത്തിയപ്പോൾ തിരക്കു നിയന്ത്രിക്കാനാവാതെ സുരക്ഷാ ജീവനക്കാർ വലഞ്ഞു. രണ്ടായിരത്തോളം പേരാണ് ഇന്നലെ മാത്രം പീച്ചിയിൽ എത്തിയത്. പ്രവേശന ടിക്കറ്റ് വിൽപ്പനയിലൂടെ 30000 രൂപ ലഭിച്ചു. 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശന വിലക്ക് ഉണ്ടായിട്ടും സന്ദർശകരെത്തി

പുത്തൻകടപ്പുറം ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

Comments Off on പുത്തൻകടപ്പുറം ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ചാവക്കാട്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്‌ അനുവദിച്ച 1.72 കോടി വിനിയോഗിച്ചാണ് രണ്ടു നില കെട്ടിടം നിർമിക്കുന്നത്. നഗരസഭ അധ്യക്ഷൻ എൻ.കെ. അക്ബർ അധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അധ്യക്ഷൻ എ.സി. ആനന്ദൻ, വാർഡ് കൗൺസിലർ മഞ്ജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

Comments Off on ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമാകാന്‍ ചാലക്കുടി താലൂക്ക് ആശുപത്രി

ആധുനിക സൗകര്യങ്ങളോടെ ആരോഗ്യ രംഗത്തെ മികവിന്റെ കേന്ദ്രമായി ചാലക്കുടി താലൂക്ക് ആശുപത്രി. 1.24 കോടി ചെലവില്‍ നവീകരിച്ച പുതിയ ഒ പി ബ്ലോക്ക് തുറന്നു. എന്‍ എച്ച് എം ഫണ്ട് ഉപയോഗിച്ചാണ് പുതിയ ഒ പി സൗകര്യം ഒരുക്കിയത്. 10 ബെഡുകളുള്ള അത്യാധുനിക മെഡിക്കല്‍ ഐ സി യു നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആരോഗ്യവകുപ്പിന്റെ 65 ലക്ഷം രൂപ ചെലവില്‍ കെ എസ് ഐ സിയാണ് മെഡിക്കല്‍ ഐ സി യു സജ്ജമാക്കിയത്. 74 ലക്ഷം രൂപ ചെലവില്‍
Complete Reading

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

നടത്തറ ഗ്രാമപഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ ആധുനിക വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. മൂര്‍ക്കനിക്കര ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ജിംനേഷ്യം സജ്ജമാക്കിയിരിക്കുന്നത്. നടത്തറ ഗ്രാമപഞ്ചായത്തിന്റെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപയുടെ എല്ലാവിധ ആധുനിക ഉപകരണങ്ങളും വനിതാ ട്രെയ്‌നറുടെ പരിശീലന സഹായവും ഇവിടെ ഒരുക്കിയിരിക്കുന്നു. രാവിലെ ആറു മുതല്‍ 12
Complete Reading

കുന്നംകുളം കക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Comments Off on കുന്നംകുളം കക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കിഴൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലെ ജീവനക്കാരന്‍ കക്കാട് കൃഷ്ണകുമാര്‍ മാരാര്‍ (52) കോവിഡ് ബാധിച്ച് മരിച്ചു. പരേതരായ ശങ്കരനാരായണന്‍ മാരാരുടെയും ലക്ഷ്മി മാരസ്യാരുടെയും മകനാണ്. അമ്മ ലക്ഷ്മി മാരസ്യാര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: പത്മപ്രിയ. മക്കള്‍: പ്രണവ് കൃഷ്ണ, അതുല്‍ കൃഷ്ണ. ശവസംസ്‌കാരം ചൊവ്വാഴ്ച 11-ന് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍.

കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

Comments Off on കൊമ്പന്മാർക്ക് നീരാടാൻ ഗുരുവായൂരിലെ ആനക്കുളം ശുചിയാക്കുന്നു

ആനക്കോട്ടയിലെ കൊമ്പന്മാർക്ക് നീരാടാൻ ആനക്കുളം വൃത്തിയാക്കിത്തുടങ്ങി. ദേവസ്വത്തിലെ ആരോഗ്യവിഭാഗത്തിലെയും ആനക്കോട്ടയിലെയും ജീവനക്കാരാണ് കുളത്തിലെ ചണ്ടിയും പായലും നീക്കി കുളം ശുചീകരിക്കുന്നത്. ഞായറാഴ്‌ചയാണ് വൃത്തിയാക്കൽ തുടങ്ങിയത്. രണ്ടുവർഷംമുമ്പ് കുളം ശുചീകരിച്ചിരുന്നു. ആനകളെ തേച്ചുകുളിപ്പിക്കാൻ കുളം ഉപയോഗിച്ചുതുടങ്ങുകയാണെങ്കിൽ കിണർവെള്ളത്തിന്റെ അളവ്‌ കുറയ്ക്കാം. കോട്ടയിലെ ആനക്കുളിക്ക്‌ ഒരുദിവസം 12,000 ലിറ്റർ വെള്ളമാണ് വേണ്ടത്. കുഴൽക്കിണറുകളിൽനിന്ന് പൈപ്പ് ലൈൻ വഴി വലിയ ടാങ്കിൽ വെള്ളം സംഭരിച്ചുവെയ്ക്കുന്നുണ്ട്. കൂടാതെ ദേവസ്വം ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളവുമുണ്ട്. കുളം വൃത്തിയാക്കൽ രണ്ടുദിവസംകൂടിയുണ്ടാകും. ആനക്കോട്ട മാനേജർ പി. മനോജ്,
Complete Reading

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ‘എന്റെ ക്ഷയരോഗമുക്ത കേരളം ‘പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന് അക്ഷയ കേരളം പുരസ്‌ക്കാരം ലഭിച്ചു. ക്ഷയരോഗം കണ്ടെത്താനായി മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് പഞ്ചായത്തിന് അവാര്‍ഡ്. മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.സുജയുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ടി ബി രോഗികളോട് സമൂഹത്തിനുള്ള പൊതുധാരണ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. ആശാ പ്രവര്‍ത്തകര്‍ മുഖേന ക്ഷയരോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി കഫ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് കൃത്യമായ ചികിത്സയും നല്‍കി വരുന്നുണ്ട്. ടിബി രോഗികള്‍ക്ക്
Complete Reading

വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

Comments Off on വണ്ടിയിൽ ജീവനറ്റ് അച്ഛൻ; കനിവിനു കൈകൂപ്പി നിന്ന് നെഞ്ച് പൊട്ടി മകൻ

 ട്രക്കിന്റെ കാബിനുള്ളിൽ ഉറങ്ങിക്കിടന്ന അച്ഛൻ എഴുന്നേൽക്ക‍ുന്നില്ലെന്നു കണ്ടപ്പോഴാണ് ഹരിയാന സ്വദേശി മനീഷ് (19) ദേശീയപാതയോരത്തു നിന്ന് ഒരു മണിക്കൂറോളം നേരം വാഹനങ്ങൾക്കു കൈകാണിച്ചത്. ഒരു വണ്ടിയും നിർത്തിയില്ല. ഭാഷയറിയാതെ, കൈകൂപ്പി നിന്ന്, നെഞ്ച് പൊട്ടി മനീഷ് സഹായത്തിനു കേഴുന്നതു കണ്ട് പ്രദേശവാസികളിൽ ചിലരും വാഹനങ്ങൾക്കു കൈകാട്ടി. നിർത്തിയത് ഒരു എക്സൈസ് ജീപ്പ്. അച്ഛനെ എക്സൈസ് ഉദ്യോഗസ്ഥർ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവനറ്റിരുന്നു. കേരളത്തിലെ ഷോറൂമുകളിലേക്കു കാറുകളെത്തിക്കാൻ കൂറ്റൻ ട്രക്കിൽ പുറപ്പെട്ട ഹരിയാന സ്വദേശി കനയ്യലാൽ ആണു മരിച്ചത്. യാത്രയിൽ
Complete Reading

തൃശ്ശൂരിൽ വീണ്ടും കൊലപാതകം

Comments Off on തൃശ്ശൂരിൽ വീണ്ടും കൊലപാതകം

 കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ആദർശും ഇപ്പോൾ അറസ്റ്റിലായ നിധിലും അടക്കം കേസിലെ പ്രതികളെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തമ്മിൽ മുമ്പും സംഘർഷങ്ങളുണ്ടായിരുന്നു. ജൂലൈയിലാണ് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ സംഘം
Complete Reading

കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

Comments Off on കോവിഡ് വ്യാപനം : കേച്ചേരി സെന്റര്‍ അടച്ചു

ചൂണ്ടല്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കേച്ചേരി സെന്റര്‍ അടച്ചു. ചൂണ്ടല്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കേച്ചേരി സെന്റര്‍ അടച്ചു. പഞ്ചായത്തില്‍ വാര്‍ഡ് അഞ്ച് പട്ടിക്കര, പതിനാല് കേച്ചേരി എന്നീ വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. രണ്ട് വാര്‍ഡിലെയും മെഡിക്കല്‍ ഷോപ്പ് പലചരക്ക് – പച്ചക്കറി കച്ചവടം ഒഴികെയുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നതിന് ആരോഗ്യ വിഭാഗവും, പോലീസും നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ കേച്ചേരി പൂര്‍ണ്ണമായും അടച്ചിട്ടു. കഴിഞ്ഞ
Complete Reading

Create AccountLog In Your Account