യവനിക ഉയർന്നപ്പോൾ : സനിത അനൂപ്

യവനിക ഉയർന്നപ്പോൾ : സനിത അനൂപ്

Comments Off on യവനിക ഉയർന്നപ്പോൾ : സനിത അനൂപ്

മലയാളസിനിമയിൽ മാറ്റം ഉണ്ടെന്നു വിളിച്ചു പറഞ്ഞ സിനിമയാണ് യവനിക . ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ഈ കഥ മുന്നോട്ട് പോകുന്നത് . തബലിസ്റ്റ് അയ്യപ്പൻ ആണ് ഈ സിനിമയിലെ നായകൻ .കഥയുടെ ഭൂമികയോ നാടക സമിതി ഓഫീസും അവിടത്തെ കഥാസന്ദർഭങ്ങളും . കഥാഗതിക്കിടയിൽ നായകൻ ആയ തബലിസ്റ് അയ്യപ്പനെ പെട്ടെന്ന് ഒരുനാൾ മുതൽ കാണാതാകുന്നു . തുടർന്ന് നടക്കുന്ന പോലീസ് അന്വേഷണം ആണ് കഥയുടെ വേഗം തീരുമാനിക്കുന്നത് . അയ്യപ്പൻ എവിടെ എന്ന അന്വേഷണങ്ങൾക്കിടയിലൂടെ ആരായിരുന്നു
Complete Reading

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

സംഗീത ചക്രവർത്തി കെ രാഘവൻ മാസ്റ്റർ അറബികടലിന്റെ തീരത്ത് അന്ത്യവിശ്രമം കൊള്ളുകയാണ് . മലയാള നാടക ചലച്ചിത്ര ഗാനശാഖയെ നാടൻ ശീലുകളുടെയും മാപ്പിളപ്പാട്ടിന്റെയും ചിലങ്കയണിയിച്ച സംഗീത സംവിധായകനായിരുന്നു കെ രാഘവൻ മാസ്റ്റർ. അദ്ദേഹം ഈണം നൽകിയ പാട്ട് മലയാളിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. 1950ൽ ആകാശവാണികോഴിക്കോട് നിലയം സ്ഥാപിച്ചപ്പോൾ ലളിതഗാന വിഭാഗത്തിൽ പ്രൊഡ്യൂസറായി നിയമനം കിട്ടി. രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു കോഴിക്കോട് നിലയത്തിൽ നിന്ന് ആദ്യമായി പ്രക്ഷേപണം ചെയ്തത്. ‘പാടാനോർത്തൊരു മധുരിതഗാനം പാട്ടിയതില്ലല്ലൊ…’ തുടങ്ങിയ എത്രയോ ഗാനങ്ങൾ
Complete Reading

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

നാലുപതിറ്റാണ്ടു കാലം മലയാളസിനിമയുടെ പൂമുഖത്ത് ഐശ്വര്യമായി ശ്രീവിദ്യയുണ്ടായിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും മാത്യത്വത്തിന്റെയും ലാസ്യഭാവങ്ങളായിരുന്നു നമുക്ക് ശ്രീവിദ്യ.എത്രയോ കഥാപാത്രങ്ങൾ അവരുടെ സ്വാഭാവിക അഭിനയത്തികവിലൂടെ നമുക്ക് പ്രിയപ്പെട്ടത് ആയി മാറിയത് . അഞ്ചുവയസ്സില്‍ ഭരതനാട്യം പഠിച്ചു തുടങ്ങിയ ശ്രീ ന്യത്തത്തിന്റെയും സംഗീതത്തിന്റെയും ലോകത്താണ് പിച്ചവച്ചത്. അസ്വാരസ്യങ്ങളുള്ള ബാല്യവും നിയന്ത്രണങ്ങളില്ലാത്ത യൗവ്വനവുമായി് 13 വയസ്സില്‍ ശ്രീവിദ്യ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി. ചെണ്ട ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. ചട്ടമ്പിക്കവലയാണ് ശ്രീവിദ്യയിലെ നടിയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ ചിത്രം. വിവിധ ഭാഷകളിലായി
Complete Reading

സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച സൂപ്പര്‍ താരമായിരുന്നു പ്രേംനസീർ : ശ്രീലത നമ്പൂതിരി

Comments Off on സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച സൂപ്പര്‍ താരമായിരുന്നു പ്രേംനസീർ : ശ്രീലത നമ്പൂതിരി

കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നു. അത് പ്രേംനസീറായിരുന്നു . നടി ശ്രീലത നമ്പൂതിരി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. “മറ്റാര്‍ക്കും അറിയാത്ത ഒരു പ്രേംനസീറിനെ ഞങ്ങള്‍ക്കറിയാം. അത് ഗായകനായ പ്രേംനസീറിനെയാണ്. കാരവാന്‍ ഇല്ലാത്ത കാലമാണല്ലോ. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ നിലത്ത് ഷീറ്റ് വിരിച്ചിട്ട് അതിലാണ് വിശ്രമിക്കുന്നത്. പാട്ട് പാടാനും കേള്‍ക്കാനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതം പാടി കേള്‍ക്കാന്‍. ആ സമയം എന്ത് കയ്യില്‍
Complete Reading

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

ഉല്‍സവ പറമ്പുകളിലെ നിത്യവസന്തമായിരുന്നു ശിവ സുന്ദര്‍. ഗജസൗന്ദര്യത്തിന്റെ അപാരസുന്ദരനീലിമയില്‍ ആസ്വാധകര്‍ക്കിടയില്‍ ഒരു ശിവവസന്തം സമ്മാനിച്ച് ശിവന്‍ നടന്നത് നന്മനിറഞ്ഞ നാട്ടുവഴികളിലുടെ നാടന്‍ചന്തത്തിന്റെ ഒരിക്കലും അസ്തമിക്കാത്ത ഒരു സൂര്യതേജസായിട്ടായിരുന്നു. അമ്മയോടൊപ്പം കേരളത്തിലെ കാട്ടില്‍ കളിച്ചുനടന്ന 8 മാസം പ്രായമുള്ള കൈകുഞ്ഞായിരുന്ന നാളില്‍ ഒരു ദിവസം പാവം അമ്മ അറിയാതെ വാരികുഴിയില്‍ വീണു അമ്മയെ രക്ഷിക്കാന്‍ കുഞ്ഞ് കുഴിക്കു ചുറ്റും നടന്ന് വാവിട്ട് നിലവിളിക്കാന്‍ തുടങ്ങി. അവന്റെ നിലവിളി കേട്ടു വന്നവര്‍ അമ്മയെ രക്ഷിച്ചു അമ്മയെ അവര്‍ കാട്ടിലേക്ക് പറഞ്ഞയച്ചു.
Complete Reading

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

മലയാളിക്ക് ഗൃഹാതുരമായ മനസ്സോടെ ഓർമ്മിക്കുവാൻ, ഇതാ വീണ്ടുമൊരു ഭരതൻ ദിനം. കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും, മലയാള സിനിമയെ സമ്പന്നമാക്കിയ ഭരതൻ വിടവാങ്ങിയിട്ട് ഇന്ന് 22 വർഷം.(1946 nov 14 -1998 july 30) വരകളുടെയും വർണങ്ങളുടെയും ലോകത്തുനിന്നാണ്, ഭരതൻ സിനിമയോടടുത്തത്. സംവിധായകൻ- തിരക്കഥാകൃത്ത്, ചിത്രകാരൻ,- തുടങ്ങി, പ്രവർത്തിച്ച മേഖലകളിലെല്ലാം ഭരതൻ സ്പർശം പ്രകടമായിരുന്നു. കലാസംവിധായകനിൽനിന്ന്, സംവിധായകനായി വളർന്നപ്പോൾ, ദൃശൃഭാഷയ്ക്ക്, അദ്ദേഹം പുതിയ മാനം നൽകി. മലയാളസിനിമകളുടെ പരമ്പരാഗതമായ കാഴ്ചപ്പാടുകളുടെ, പൊളിച്ചെഴുത്തായി അത്. മനുഷൃജീവിതത്തിന്റെ അതിസൂക്ഷ്മവും
Complete Reading

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

അവൾ തൃശ്ശൂക്കാര്ടെ സ്വന്തമായിരുന്നു.എന്നിട്ടും തൃശ്ശൂക്കാരിൽ പലരും അവളുടെ പേരു പോലും തെറ്റിച്ചാ പറയാറ്. അവൾടെ ശരിയായ പേര് സപ്ന എന്നായിരുന്നു . പക്ഷെ , തൃശ്ശൂക്കാരിൽ ഭൂരിഭാഗം പേർക്കും അവൾ അന്നും ഇന്നും സ്വപ്നയായിരുന്നു.തൃശൂരിലെ ആദ്യകാല തിയേറ്റർ ആയ സപ്നയുടെ ബോർഡ് ആണ് ഇപ്പോൾ ആക്രിക്കടയിൽ കിടക്കുന്നതു .സപ്ന നിന്നിരുന്ന സ്‌ഥലം ജോയ് ആലുക്കാസ് സ്വാന്തമാക്കിയതിനു പിന്നാലെ അവിടെ ഷോപ്പിംഗ് മാള് വരാനുള്ള പണികൾ ആരംഭിച്ചു കഴിഞ്ഞു . സപ്ന തിയേറ്റർ ഒരു തൃശ്ശൂർക്കാരനെ ഓർമകളിൽ ….
Complete Reading

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

ഇതു ഒടുവിലാൻ അല്ല. എല്ലാത്തിലും മുൻപിൽ നിൽക്കുന്ന നാട്ടിൻപുറത്തെ ഈ മനുഷ്യനെ എങ്ങനെ നമ്മൾ ഒടുവിലാൻ ആകും. ദേവസുരത്തിലെ പെരിങ്ങോടനെ നമ്മൾ എങ്ങനെയാണ് മറവിയുടെ ഇടവഴിയിൽ ഉപേക്ഷിക്കുക. ഗോളാന്തര വാർത്തയിലെ ആ കളളവാറ്റുകാരനെ ഓർക്കാതെ എപ്പോഴാണ് ഒരു എക്‌സൈസ് റെയ്ഡ് പൂർത്തിയാവുക. ആ ചാരായപാത്രവും തലയിൽ വെച്ചു നടന്നുവരുന്ന ഒടുവിലാൻ കഥാപാത്രം ആണ് ഒരു പരിധി വരെ മമ്മൂക്കയുടെ രമേശനെ നാട്ടിലെ ഹീറോയും കണ്ണിലുണ്ണിയും ഒക്കെ ആക്കുന്നത്. പൊന്മുട്ടയിടുന്ന താറാവിലെ ആ പശുവിനെ അന്വേഷിച്ചു അലയുന്ന നാട്ടിൻപുറത്തെ
Complete Reading

മഴയുടെ കാമുകൻ : വിജീഷ് വിജയൻ

Comments Off on മഴയുടെ കാമുകൻ : വിജീഷ് വിജയൻ

മഴയുടെ കാമുകൻ ❣️ നല്ല തോരാ മഴയുള്ള രാത്രികളിൽ ചിമ്മിനി കൂട് കത്തിച്ചു വച്ച് മഴ കേട്ട് ഇഷ്ട്ടമുള്ള കുറെയേറെ പുസ്തകങ്ങൾ വായിച്ചു തള്ളിയത്.ആദ്യമായി സ്കൂളിൽ പോയപ്പോൾ നിറഞ്ഞൊരു മഴ പെയ്തത്. ആദ്യമായി കോളേജിൽ പോയപ്പോഴും ആ മഴ പെയ്ത്തുണ്ടായിരുന്നു.സ്കൂളിലെ ഒരുച്ചനേരം മഴ കണ്ട് ഭക്ഷണം കഴിക്കുമ്പോ വന്നവൾ നിന്നെയിഷ്ട്ടമെന്ന് പറഞ്ഞത്. ആദ്യ പ്രണയം തിരിച്ചു തന്നത്. നനഞ്ഞു സ്കൂളിൽ നടന്നു പോയത്.പുത്തൻ കുടയുടെ മണമറിഞ്ഞു മഴയിൽ നടന്നത്.ക്ലാസ്സ്‌ മുറിയിൽ സ്വപ്നം കണ്ടിരുന്നറിഞ്ഞ എത്രയേറെ മഴക്കാലം. മഴ
Complete Reading

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

ധിക്കാരിയായ ചെറുപ്പക്കാരനായാണ് മലയാളസിനിമയിലേക്ക് സുകുമാരൻ കടന്നുവന്നത് .എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത നിര്മാല്യത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് സുകുമാരൻ അവതരിപ്പിച്ചത്.കഴിഞ്ഞ തലമുറയുടെ മനസ്സില്‍ ‘ക്ഷോഭിക്കുന്ന യൗവ്വന’ത്തിന് സുകുമാരന്റെ മുഖമായിരുന്നു. മലയാളചലച്ചിത്രരംഗത്തെ സജീവ സാന്നിദ്ധമായിരുന്ന സുകുമാരന്റെ ഓർമ്മകൾക്ക് ഇന്ന് ( ജൂൺ 16) 22 വയസ്സ് ആകുന്നു. എടപ്പാളിലെ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ അദ്ധ്യാപകൻ ആയിരുന്നു എന്നത് ഇന്ന് വളരെക്കുറച്ചു പേർക്ക് മാത്രം അറിയാവുന്ന ഒന്നാണ് . ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തില്‍ സുകുമാരന്‍ ‘നിര്‍മാല്യ’ത്തിലെ അപ്പുവായി.
Complete Reading

Create AccountLog In Your Account